Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരു പറഞ്ഞു പ്രോഗ്രസ് ഇല്ലെന്ന്

ഉത്തരന്‍byഉത്തരന്‍
Jun 12, 2019, 03:32 am IST
inVicharam

കണ്ണൂരിലെ പിണറായിയില്‍ നിന്നുവന്ന വിജയന്‍ കേരള മുഖ്യമന്ത്രിയായിട്ട് വര്‍ഷം രണ്ട് പിന്നിട്ടു. മൂന്നാം വര്‍ഷത്തിന്റെ നിറവിലാണിപ്പോള്‍. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയാണ് തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയത്. രണ്ട് വര്‍ഷത്തിനകം ഒരുമാതിരിപ്പെട്ട ജനങ്ങളെയെല്ലാം ശരിയാക്കി. കടലോരത്തുള്ളവരെയും കായല്‍ തീരത്തുള്ളവരെയും ശരിയാക്കിയില്ലെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? എത്രയെത്ര ആളുകളുടെ കൃഷിയും കിടപ്പാടവും ശരിയാക്കിയിട്ടുണ്ട്.

വെള്ളം കയറാത്ത സ്ഥലങ്ങളിലൊക്കെ വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടാക്കിയില്ലെ? പണവും പണിയുമില്ലാത്തവരെന്തിന് ജീവിക്കണം? അത്തരക്കാരുടെ കാര്യം ഭംഗിയായി ശരിയാക്കിയില്ലെ? രണ്ടു വര്‍ഷത്തിനകം 32 രാഷ്‌ട്രീയ കൊലപാതകം നടന്നത് നിസാരകാര്യമാണോ? സ്വന്തം പാര്‍ട്ടിക്കാരെപ്പോലും കുത്തിമലര്‍ത്താന്‍ മറ്റേതെങ്കിലും പാര്‍ട്ടിക്കാകുമോ? കയ്യും കാലും നഷ്ടപ്പെട്ടവരുടെയെണ്ണം കൂട്ടാന്‍ മറ്റേത് സര്‍ക്കാറിന് സാധിക്കും?

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പിലാക്കിയെന്നത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് സ്ഥാപിച്ച് പറഞ്ഞ മുന്നണിയാണിത്. ഈ ജനാധിപത്യകാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയ്‌ക്ക് പല രംഗത്തും മാതൃക കാട്ടിയ കേരളം ഇതിലൂടെ മറ്റൊരു ചുവടുവയ്‌പ്പാണ് നടത്തിയതെന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നത്. 

അവകാശവാദം ഇങ്ങനെ: ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിച്ച് രൂപവത്ക്കരിച്ച പ്രകടനപത്രിക തന്നെ പുതിയ കാല്‍വയ്‌പ്പായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ രൂപപ്പെട്ടുവന്ന കാഴ്ചപ്പാടുകളായിരിക്കും ഇതിനെ നയിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വര്‍ഷങ്ങള്‍ കൊഴിയുന്നതിനിടയില്‍ പല പുതിയ പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിലതു വിപുലീകരിച്ചും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയുമാണ് നടപ്പിലാക്കിയിട്ടുള്ളത്.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ നിരവധി പ്രതിസന്ധികള്‍ ഈ കാലയളവില്‍ നേരിടേണ്ടിവന്നിട്ടുണ്ട്. കേരളത്തിന്റെ കടലോരമേഖലയെ തകര്‍ത്തെറിഞ്ഞ ഓഖി ദുരന്തവും നിപ്പ വൈറസ് ബാധയും കഴിഞ്ഞ വര്‍ഷങ്ങളിലാണ് ഉണ്ടായത്. എന്നാല്‍, മൂന്നാം വര്‍ഷത്തിലാണ് കേരളത്തെയാകമാനം ദുരിതത്തിലാഴ്‌ത്തിയ ഏറ്റവും വലിയ പ്രളയദുരന്തത്തിന് കേരളം സാക്ഷ്യം വഹിച്ചത്. ഈ കാലയളവില്‍ത്തന്നെയാണ് സംസ്ഥാനത്തിന്റെ വിഭവസമാഹരണത്തിന് തിരിച്ചടിയായ നോട്ടുനിരോധനവും വികലമായ ജിഎസ്ടി നടപ്പാക്കലും ഉണ്ടായത്. ഈ പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിയത്. ഈ പ്രോഗ്രസ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും.

മതനിരപേക്ഷവും അഴിമതിരഹിതവും വികസിതവുമായ കേരളം സൃഷ്ടിക്കുന്നതിനുള്ള കര്‍മ്മപദ്ധതിയാണ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവച്ചത്. അത് നടപ്പിലാക്കുന്നതിന് ആത്മാര്‍ത്ഥമായ പരിശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയും മതനിരപേക്ഷ പാരമ്പര്യങ്ങളെയും സംരക്ഷിച്ചു മുന്നോട്ടുപോകുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള അറിവുകള്‍ സ്വാംശീകരിച്ച് ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിലൂടെ ഉണ്ടാകുന്ന ഉത്പാദനത്തെ നീതിയുക്തമായി വിതരണം ചെയ്തുകൊണ്ട് ജനജീവിതം മുന്നോട്ടുകൊണ്ടുപോകാനും സര്‍ക്കാര്‍ ലക്ഷ്യമിടുകയാണത്രെ.

പ്രകടനപത്രികയില്‍ നല്‍കിയ 600 വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പിലാക്കിയെന്നതാണ് വിലയിരിത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമേ ഇതിന്റെ പരിധിയില്‍ വരുന്നുള്ളൂ. അതിലേറെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്‍ ചതിച്ചതും വനിതാ മതില്‍ പ്രയോജനപ്പെടാത്തതുമൊന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെങ്കിലും പ്രോഗ്രസ് ഇല്ലെന്ന് ആരു പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

Kerala

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.