Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ക്രിക്കറ്റിലെ യുവരാജ് എന്ന മഹാരാജ്

ശ്രീഹരി ഭുവനചന്ദ്രന്‍byശ്രീഹരി ഭുവനചന്ദ്രന്‍
Jun 11, 2019, 03:27 am IST
inVicharam

യുവരാജ് സിങ് കളി നര്‍ത്തി! മാലപ്പടക്കം കത്തിയമര്‍ന്ന പ്രതീതി. ക്രിക്കറ്റ്  മൈതാനങ്ങളെ കിടിലംകൊള്ളിച്ച വെടിക്കെട്ട് ബാറ്റ്‌സമാനും ആ ബാറ്റിനും ഇനി വിശ്രമം. 

സമാനതകളില്ലാത്ത നേട്ടങ്ങളെ തൊട്ടുതഴുകി, ഒരു തലമുറയെ പോരാട്ടവീര്യത്തിലൂടെ തന്നിലേക്കടുപ്പിച്ച താരം. കളിക്കളത്തിനകത്തും പുറത്തും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വീരനായകന്‍. മനക്കരുത്തിന്റെ ആള്‍രൂപം. പത്തൊമ്പത് വര്‍ഷത്തെ കളിജീവിതത്തിന് വിരാമം കുറിക്കുമ്പോള്‍ അദ്ദേഹത്തെ വര്‍ണ്ണിക്കാന്‍ ചരിത്രം മാത്രം ബാക്കി.  റെക്കോര്‍ഡുകൂമ്പാരങ്ങളുടെ അകമ്പടിയല്ല പോരാട്ട വീര്യത്തിന്റെയും വിജയതൃഷ്ണയുടേയും തീപ്പൊരികളാണ് യുവരാജിന്റെ കരിയറിനു നിറക്കൂട്ടാകുന്നത്. 

ക്രിക്കറ്റ് ക്രീസില്‍ ബാറ്റുകൊണ്ടു നടത്തിയ പോരാട്ടം ജീവിതത്തില്‍ മനക്കരുത്തുകൊണ്ടു ആവര്‍ത്തിച്ച ചരിത്രമാണ് യുവിയുടേത്. മൂളിപ്പറന്നടുക്കുന്ന പന്തിനെ ബൗണ്ടറി കടത്തുന്ന അതേ ലാഘവത്തോടെയാണ് ക്യാന്‍സര്‍ എന്ന ആളെക്കൊല്ലിയെ പുഞ്ചിരിച്ചുകൊണ്ടു നേരിട്ടത്. ആ രോഗം പേടിപ്പെടുത്തിയ എത്രപേര്‍ക്ക് അത് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ടാകും! 

നേട്ടങ്ങളുടെ കഥകള്‍ വാരി വിതറുമ്പോഴും ഇതിനുമപ്പുറം എവിടെയൊക്കയോ  എത്തേണ്ടിയിരുന്നു ഈ പഞ്ചാബുകാരന്‍ എന്ന തോന്നല്‍ ബാക്കി നില്‍ക്കുന്നു.  2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിധി ഒരിക്കല്‍കൂടി മാറ്റിയെഴുതിയ വര്‍ഷം. രണ്ടാം ലോകകിരീടമെന്ന ഇന്ത്യയുടെ സ്വപ്‌നം, നായകന്‍ എം.എസ്. ധോണിയുടെ ബാറ്റില്‍നിന്ന് യാഥാര്‍ഥ്യമായപ്പോള്‍ മറുവശത്ത് ശക്തനായ പോരാളിയായി യുവരാജ് ഉറച്ചുനിന്നിരുന്നു. ക്രിക്കറ്റ് പ്രേമികള്‍ അത്രപെട്ടെന്ന് മറക്കാത്ത ആ ലോകകപ്പ് വേട്ടയില്‍ യുവിയുടെ പങ്ക് ചെറുതല്ല. ലോകകപ്പില്‍ 362 റണ്‍സ് അടിച്ചുകൂട്ടിയ താരം പതിനഞ്ച് വിക്കറ്റുകളും സ്വന്തം പേരിലാക്കി. ടൂര്‍ണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ക്യാന്‍സര്‍ എന്ന മാരകരോഗം അതിന്റെ പണിതുടങ്ങിക്കഴിഞ്ഞിരുന്നു. വേദനകളെ സിക്‌സറടിച്ച് അതിര്‍ത്തികടത്തി വീണ്ടും കളിക്കളത്തിലേക്ക് എത്തിയെങ്കിലും കരിയര്‍ അവസാന ഘട്ടത്തിലെത്തിയിരുന്നു. 

2000ല്‍ ഒക്ടോബര്‍ മൂന്നിന് കെനിയക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച യുവരാജ് 304 ഏകദിന മത്സരങ്ങളില്‍നിന്ന് 8701 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 40 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു.  1,900 റണ്‍സ് പേരിലാക്കി. ഫീല്‍ഡിങ്ങില്‍ അത്ര മികവില്ലാത്ത ഇന്ത്യയ്‌ക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ത്രീ ഡയമെന്‍ഷനായി യുവിയുടെ വരവ്. കൊതിപ്പിക്കുന്ന നേട്ടങ്ങള്‍ ഏറെയുണ്ട് ആ കരിയറില്‍. 2007 ട്വന്റി 20 ലോകകപ്പില്‍ വാശി പകരംവീട്ടലിന്റെ രൂപത്തില്‍ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ ദര്‍ബണില്‍ ഒരോവറില്‍ പിറന്ന ആറു സിക്‌സുകള്‍ ആരെയും കൊതിപ്പിക്കും.

ദക്ഷിണാഫ്രേിക്കയില്‍ ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവേര്‍ട്ട് ബ്രോഡിനെതിരെ പത്തൊമ്പതാം ഓവറില്‍ നടത്തിയ ആ വെടിക്കെട്ട് ചരിത്രത്തിലേക്ക് ചേക്കേറുകയായിരുന്നു. കരുത്തുറ്റ ബാറ്റിങ്ങിന്റെ മറ്റൊരു രൂപമായി യുവി മാറി. ലോകത്തെ ഏതു ബൗളറെയും അനായാസം തച്ചുതകര്‍ക്കുന്ന കാവലാള്‍. 2000ല്‍ ഓസ്‌ട്രേലിയക്കെതിരെ ഐസിസി നോക്ക് ഔട്ട് ട്രോഫിയില്‍ നേടിയ 84 റണ്‍സ് വരാനിരിക്കുന്ന പെരുമഴയുടെ തുടക്കമായിരുന്നു. രണ്ടാം മത്സരം മാത്രം കളിക്കാനിറങ്ങിയ യുവരാജ് ഗ്ലെന്‍ മഗ്‌രാ, ബ്രറ്റ് ലീ എന്നീ വമ്പന്മാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കി. നേടിയത് 80 പന്തില്‍ 84 റണ്‍സ്. 2002ലെ നാറ്റ്‌വെസ്റ്റ് സീരീസും യുവിയുടെ കൈകരുത്ത് തിരിച്ചറിഞ്ഞു. 

ഐപിഎല്‍ ആദ്യ സീസണില്‍ പഞ്ചാബിന്റെ നായകസ്ഥാനം ഏറ്റെടുത്തു  ടീമിനെ മൂന്നാമതെത്തിച്ചു. പഞ്ചാബിന് പുറമെ പൂനെ വാരിയേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളിലും സാന്നിധ്യമായി.

‘ക്രിക്കറ്റ് എനിക്ക് എല്ലാം തന്നു. ജീവിക്കാനുള്ള  സമയമാണ് ഇനി. ജീവിക്കണം’. യുവരാജിന്റെ വാക്കുകളെ വിശ്വസിക്കാം. അദ്ദേഹം ജീവിക്കട്ടെ, വീരനായകനായിത്തന്നെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.