Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സ്വര്‍ണക്കടത്തിന്റെ കാണാപ്പുറങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2019, 03:58 am IST
inEditorial

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയ സംഭവം ചുരുളഴിയുമ്പോള്‍ നടുക്കുന്ന വിവരങ്ങളാണ് വെളിപ്പെടുന്നത്. കേസിലെ പ്രധാന പ്രതിയും ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നയാളുമായ സെറീന ഷാജിക്ക് പാക്കിസ്ഥാന്‍ സ്വദേശിയായ നദീമുമായി ബന്ധമുണ്ടെന്നും, സ്വര്‍ണക്കടത്ത് സംഘത്തെ പരിചയപ്പെടുത്തിക്കൊടുത്തത് ഇയാളാണെന്നുമുള്ള റവന്യൂ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍ രഹസ്യങ്ങളുടെ കവാടം തുറക്കുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി ഇരുപത്തിയഞ്ച് കിലോ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ ബന്ധങ്ങള്‍ ശക്തവും വ്യാപകവുമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. അനധികൃത സ്വര്‍ണക്കടത്ത് കേസുകള്‍ പലതും അധികം വൈകാതെ തേഞ്ഞുമാഞ്ഞുപോകുകയാണ് പതിവ്.

കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനടക്കം നിരവധിപേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. സെറീനയ്‌ക്ക് പുറമെ, സുനില്‍കുമാര്‍, വിഷ്ണു സോമസുന്ദരം, ഇടതുപക്ഷ നേതാവായ അഡ്വ. ബിജുമോഹന്‍, ഇയാളുടെ ഭാര്യ വിനീത, സ്വര്‍ണം വാങ്ങിച്ചിരുന്ന ജുവല്ലറി ഉടമ മുഹമ്മദലി, മാനേജര്‍മാരായ റാഷിദ്, അബ്ദുള്‍ ഹക്കിം എന്നിവര്‍ പ്രതികളായിരിക്കുന്ന കേസില്‍ പല കാര്യങ്ങളും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഈ സംഘം കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 400 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടാകാമെന്ന ഡിആര്‍ഐയുടെ നിഗമനംപോലും മഞ്ഞുമലയുടെ മേല്‍ത്തുമ്പ് മാത്രമാകാനേ സാധ്യതയുള്ളൂ. ബാഹ്യമായ ഇടപെടലുകളില്ലാതെ ശരിയായ അന്വേഷണം നടത്തിയാലല്ലാതെ ഇക്കാര്യത്തില്‍ സത്യം പുറത്തുവരില്ല. അതിന് കഴിയുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്

കാറപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായ പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ക്ക് സ്വര്‍ണക്കടത്തുമായുള്ള ബന്ധം ഉദ്വേഗജനകമായ സിനിമാക്കഥ പോലെയാണ് പരിണമിക്കുന്നത്. ദുരൂഹത ചൂഴ്്ന്ന് നില്‍ക്കുന്ന കാറപകടത്തിന്റെ കാണാപ്പുറങ്ങളില്‍ എന്തൊക്കെയാണ് നടന്നിട്ടുള്ളതെന്ന് ഇപ്പോഴത്തെ നിലയില്‍ ഊഹിക്കാന്‍പോലും ആവുന്നില്ല. ബാലഭാസ്‌കറിന്റെ ജീവനെടുത്ത അപകടംപോലും ആസൂത്രിതമായിരുന്നോ എന്ന് സംശയിക്കേണ്ടിവരുന്നു. ഇക്കാര്യത്തില്‍ ബാലഭാസ്‌കറിന്റെ അച്ഛനും ബന്ധുക്കളും പറയുന്ന കാര്യങ്ങള്‍ ഗൗരവത്തിലെടുത്ത് അന്വേഷിക്കേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സിബിഐ തന്നെ ഇക്കാര്യവും അന്വേഷിച്ചാലേ സത്യം പുറത്തുവരികയുള്ളൂ എന്നിടത്തേക്കാണ് സ്ഥിതിഗതികള്‍ പുരോഗമിക്കുന്നത്.

വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് നിത്യസംഭവമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാത്രം സമീപകാലത്ത് സ്വര്‍ണ്ണക്കടത്ത് പിടികൂടിയ സംഭവങ്ങള്‍ നിരവധിയാണ്. തിരുവനന്തപുരത്തും കരിപ്പൂരും പരിശോധനകള്‍ കര്‍ശനമാക്കിയപ്പോള്‍ കണ്ണൂര്‍ വിമാനത്താവളമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗ്രാമിന് 50 രൂപ നികുതിയടച്ച് സ്വര്‍ണം കൊണ്ടുവരാമെന്ന നില, പി. ചിദംബരം മന്ത്രിയായിരിക്കെ മാറ്റിയതാണ് വന്‍തോതിലുള്ള സ്വര്‍ണക്കടത്തിന് ഇടയാക്കുന്നതെന്ന് കരുതുന്നവരുണ്ട്. ഇപ്പോള്‍ വിലയുടെ 35 ശതമാനം നികുതിയടയ്‌ക്കണം. ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ നാല് ലക്ഷം രൂപയോളം കിട്ടുമെന്നാണ് പറയുന്നത്. സ്വര്‍ണം കടത്തുന്നത് ആരായിരുന്നാലും അതിന് പിന്നില്‍ വമ്പന്മാരായിരിക്കും എന്നുറപ്പാണ്. മായികലോഹമായി തുടരുന്ന കാലത്തോളം സ്വര്‍ണത്തിനുള്ള ആവശ്യം വര്‍ധിക്കുകയേയുള്ളൂ. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള നടപടികള്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാവണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.