ട്രെന്റ്ബ്രിഡ്ജ്: ലോകകപ്പിലെ തുടരെ രണ്ട് തോല്‍വികള്‍ ന്യായീകരിക്കാനാകാതെ ദക്ഷിണാഫ്രിക്ക. പ്രമുഖ ബൗളര്‍മാര്‍ക്ക് പരിക്കേറ്റതോടെ ലോകകപ്പില്‍ പ്ലാന്‍ എയും പ്ലാന്‍ ബിയും പാളിയെന്ന് നായകന്‍ ഫാഫെ ഡുപ്ലെസിസ്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പേസ് ബൗളര്‍ ലുംഗി എങ്കിഡിക്ക് പരിക്കേറ്റിരുന്നു. ഐപിഎല്ലിനിടെ പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍ ഇതുവരെ പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല.
എങ്കിഡിക്കോ സ്റ്റെയിനിനോ പരിക്കേറ്റാല്‍ എന്റിച്ച് നോര്‍ജെയെ പ്ലാന്‍ ബിയെന്ന നിലയില്‍ ആശ്രയിക്കാമായിരുന്നു. എന്നാല്‍, ലോകകപ്പിന് മുമ്പ് നോര്‍ജെ പരിക്കേറ്റ് മടങ്ങിയിരുന്നതിനാല്‍ ഇന്ത്യക്കെതിരെ ഇനി പുതിയ തന്ത്രം ആവിഷ്‌കരിക്കേണ്ടിവരും. ഈ തോല്‍വികള്‍ക്ക് നിര്‍ഭാഗ്യത്തെ പഴിച്ചിട്ട് കാര്യമില്ല. ഇന്ത്യയെ പോലെ കരുത്തുറ്റ ഒരു ടീമിനെതിരെ ഇറങ്ങുന്നതിന് മുമ്പ് ടീം സ്പിരിറ്റ് ഉയര്‍ത്തുകയെനന്നത് വലിയ വെല്ലുവിളിയാണ്.
പേസര്‍മാരുടെ അഭാവത്തില്‍ ഓള്‍റൗണ്ടര്‍മാരെ ആശ്രയിക്കുകയാണ് ഇനി പോംവഴി. ഇന്ത്യക്കെതിരെ ഓള്‍ റൗണ്ടര്‍മാരും രണ്ട് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങുകയെന്നതാണ് ഇനി വഴിയെന്നും ഡുപ്ലെസിസ് പറഞ്ഞു.
















