ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുതിയ ഇന്നിങ്ങ്‌സ് തുടങ്ങി. ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ കമന്റേറ്ററായി സച്ചിന്‍ അരങ്ങേറി. തന്റെ വിശകലനം കൊണ്ട്് സച്ചിന്‍ എല്ലാവരെയും ബൗള്‍ഡാക്കി.
ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ലോകകപ്പില്‍ അത്ഭുതം കാട്ടുന്ന ഇന്ത്യക്കാരനല്ലാത്ത ബാറ്റ്‌സ്മാനെന്ന ചോദ്യത്തിന് ഉടനടി സച്ചിന്റെ മറുപടി വന്നു. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. ഐപിഎല്ലില്‍ വാര്‍ണറുടെ മികച്ച പ്രകടനം കണ്ടതാണ്. ഈ ഓസീസ് ബാറ്റ്‌സ്മാന്റെ റണ്‍ദാഹം ശമിച്ചിട്ടില്ല. ലോകകപ്പിലും ഇതു ദൃശ്യമാകുമെന്ന് സച്ചിന്‍ പ്രതികരിച്ചു.
ലോകകപ്പില്‍ മികവ് കാട്ടുന്ന ഇന്ത്യക്കാരനല്ലാത്ത ബൗളറെന്ന ചോദ്യത്തിന് അല്‍പ്പസമയം ആലോചിച്ചാണ് സച്ചിന്‍ മറുപടി നല്‍കിയത്. ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍. ബാറ്റ്‌സ്മാനെ പിടിച്ചുകെട്ടാനുള്ള കഴിവ് ആര്‍ച്ചര്‍ക്കുണ്ട്. സച്ചിന്റെ മറുപടി വന്നതിന് പിന്നാലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അരങ്ങേറിയ ആര്‍ച്ചര്‍ മി്ന്നുന്ന പ്രകടനം കാഴ്ചവയ്‌ക്കുകയും ചെയ്തു. ഏഴ് ഓവിറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അഫ്ഗാനിസ്ഥാന്റെ ലെഗ് സ്പിന്നര്‍ റാഷീദ് ഖാനും ഈ ലോകകപ്പില്‍ തിളങ്ങുമെന്ന് സച്ചിന്‍ പറഞ്ഞു.
















