Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോപ്പ ലീഗില്‍ ചെല്‍സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2019, 01:22 am IST
in Sports

ബകു (അസര്‍ബെയ്ജാന്‍): ഈഡന്‍ ഹസാര്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ ചെല്‍സിക്ക് യൂറോപ്പ ലീഗ് കിരീടം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്‌സണലിനെ തകര്‍ത്താണ് ചെല്‍സി കിരീടം ചൂടിയത്. ഹസാര്‍ഡിന് പുറമെ ഒളിവര്‍ ജിറൂദും പെഡ്രോയും ചെല്‍സിക്കായി ലക്ഷ്യം കണ്ടു. അലക്‌സ് ഇവോബിയാണ് ആഴ്‌സണലിന്റെ ആശ്വാസ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലായിരുന്നു ഗോളുകളെല്ലാം പിറന്നത്. ഈ സീസണോടെ നീലപ്പടയോട് വിടപറയുന്ന ഹസാര്‍ഡ് രണ്ട് ഗോള്‍ അടിച്ചതിന് പുറമെ ഒരു ഗോളിന് വഴിയൊരുക്കിയും കളിയില്‍ തിളങ്ങി. പുതിയ സീസണില്‍ ഹസാര്‍ഡ് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് സൂചന.

ചെല്‍സിയുടെ ഇറ്റാലിയന്‍ പരിശീലകന്‍ മൗറീസിയോ സാരിയുടെ കരിയറിലെ ആദ്യ കിരീടനേട്ടമാണിത്. ഇത് രണ്ടാം തവണയാണ് ചെല്‍സി യൂറോപ്പ ലീഗ് കിരീടം നേടുന്നത്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് ചെല്‍സി കിരീടത്തിലെത്തിയത്. 2013-ല്‍ ആംസ്റ്റര്‍ഡാമില്‍ യൂറോപ്പ കിരീടം നേടിയ ശേഷമുള്ള ആദ്യ കിരീടവിജയമാണിത്. തോല്‍വിയോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാനുള്ള അവസാന അവസരം ആഴ്‌സനല്‍ നഷ്ടമാക്കുകയും ചെയ്തു.

പന്തടക്കത്തില്‍ ഇരു ടീമുകളും തുല്യത പാലിച്ചെങ്കിലും ഷോട്ടുകളുതിര്‍ക്കുന്നതില്‍ ചെല്‍സിയായിരുന്നുമുന്നില്‍. അവര്‍ ഉതിര്‍ത്ത 14 ഷോട്ടുകളില്‍ എട്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. നാലെണ്ണം ആഴ്‌സണല്‍ ഗോളി രക്ഷിച്ചെങ്കിലും നാലെണ്ണം വലയില്‍ കയറി. അതേസമയം ആഴ്‌സണലിന് രണ്ട് ഷോട്ട് മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാന്‍ കഴിഞ്ഞത്.

കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി എതിര്‍നിരയില്‍ ഭീതി പരത്തി. എന്നാല്‍ ആദ്യപകുതിയില്‍ കിട്ടിയ അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിയതോടെ ഗോള്‍ വിട്ടുനിന്നു.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ചെല്‍സി ആഴ്സണലിനെ ഞെട്ടിച്ചത്. 49-ാം മിനിറ്റില്‍ എമേഴ്‌സണ്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ജിറൂദ് നല്ലൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചതോടെ ചെല്‍സി 1-0ന് മുന്നില്‍. 60-ാം മിനിറ്റില്‍ ഹസാര്‍ഡ് ഒരുക്കിക്കൊടുത്ത അവസരത്തില്‍ നിന്ന് പെഡ്രോ ചെല്‍സിയുടെ ലീഡുയര്‍ത്തി. 65-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹസാര്‍ഡ് ചെല്‍സിയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ജിറൂദിനെ ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. 69-ാം മിനിറ്റില്‍ അലക്സ് ഇവോബിയിലൂടെ ആഴ്‌സണല്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ 72-ാം മിനിറ്റില്‍ ഹസാര്‍ഡ് നീലപ്പടയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 

ആഴ്‌സണല്‍ മുന്നേറ്റനിരയിലെ ഔബമെയാങ്- ലകാസെറ്റെ കൂട്ടുകെട്ടിനെ പൂട്ടാന്‍ ചെല്‍സി പ്രതിരോധത്തിന് കഴിഞ്ഞതോടെ അവരുടെ താളം തെറ്റുകയും ചെയ്തു. ആഴ്‌സണലിനായി അവസാന മത്സരം കളിച്ച ഇതിഹാസ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിനും ഈ മത്സരം നിരാശാജനകമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

India

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

Kerala

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

Kerala

കൊണ്ടുനടന്നതും നീയേ …ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ വർഗീയ ഏകീകരണം

India

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

പുതിയ വാര്‍ത്തകള്‍

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.