കൊല്‍ക്കത്ത: ശാരദാ ചിട്ടിതട്ടിപ്പു കേസില്‍ തനിക്ക് സിബിഐ നല്‍കിയ സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് രാജീവിനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്‍കിയിരുന്നു.
ഇതിന് പുറമെ രാജീവിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.എന്നാല്‍, രാജീവ് ഹാജരായില്ല. ആറ് ദിവസങ്ങളായി താന്‍ ലീവിലാണെന്നും, കുറച്ച് കൂടി സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ട് രാജീവ് സിബിഐക്ക് കത്ത് നല്‍കിയിരുന്നു. കേസില്‍ അറസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ സുപ്രീം കോടതിയും അപേക്ഷ തള്ളി.
ചിട്ടിതട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മേധാവിയായിരിക്കെ രാജീവ് കുമാര്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിച്ചെന്നാണ് കേസ്. അങ്ങനെ രാഷ്‌ട്രീയ സ്വാധീനമുള്ള പ്രതികളെ രക്ഷിച്ചെന്നും സിബിഐ വ്യക്തമാക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രുയുടെ വിശ്വസ്തനാണ് രാജീവ് കുമാര്‍.
















