ഇറ്റാനഗര്‍: കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന ബിജെപി നേതാവ് പേമാ ഖണ്ഡു പല കാര്യങ്ങളിലും ഒന്നാമന്‍. ഖണ്ഡു അരുണാചലിന്റെ പത്താം മുഖ്യമന്ത്രിയാണ്.
അരുണാചലിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ്. സത്യപ്രതിജ്ഞ നടന്നത് ഇതാദ്യമായി രാജ്ഭവനു പുറത്താണ്. രാജ്ഭവനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ് ഇറ്റാനഗറിലെ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു സത്യപ്രതിജ്ഞ. അതും തന്റെ പിതാവിന്റെ പേരിലുള്ള( അഞ്ചാമത്തെ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു) കണ്‍വെന്‍ഷന്‍ സെന്റില്‍.
ഗവര്‍ണ്ണര്‍ ബ്രിഗേഡിയര്‍ ബിഡി മിശ്ര സത്യവാചകം ചൊല്ലി നല്‍കി. ഉപമുഖ്യമന്ത്രി ചോണ്‍ മെയ്ന്‍ അടക്കം പതിനൊന്നു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത്ചുമതലയേറ്റു. നിയമസഭയില്‍ ബിജെപിക്ക് 41 അംഗങ്ങളാണ് ഉള്ളത്. മൂന്നു പേര്‍ വനിതകള്‍.
സമ്പൂര്‍ണ്ണ ബിജെപി സര്‍ക്കാരാണ് അധികാരത്തില്‍ വന്നതെന്ന് പേമ ഖണ്ഡു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം അരുണാചലിനെ പരിവര്‍ത്തനം ചെയ്യുകയാണ് തന്റെ ലക്ഷ്യം. അദ്ദേഹം പറഞ്ഞു.
ആസാം മുഖ്യമന്ത്രി സര്‍വ്വാനന്ദ് സോനോവാള്‍, മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ്ങ്, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സംഗ്മ, നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫു റിയോ, ത്രിപുര മുഖ്യമന്ത്രി വിപഌവ് ദേബ് എന്നിവരും കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്, ആസാം ധനമന്ത്രി ഹീമാന്ത വിശ്വാസ് ശര്‍മ്മ എന്നിവരും സത്യപ്രതിജഞാ ചടങ്ങില്‍ പങ്കെടുത്തു.
















