ലണ്ടന്‍: ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ആദ്യം അഞ്ഞൂറ് റണ്‍സ് നേടുന്ന ടീം വെസ്റ്റ് ഇന്‍ഡീസായിരിക്കുമെന്ന് വിന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്പ്. അഞ്ഞൂറ് റണ്‍സ് നേടുന്നതിനുളള കരുത്ത് ഞങ്ങളുടെ ബാറ്റിങ് നിരയ്‌ക്കുണ്ടെന്ന് ഷായ് ഹോപ്പ് പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ അവസാന സന്നാഹ മത്സരത്തില്‍ ഹോപ്പ് നയിച്ച കരീബിയന്‍ ബാറ്റിങ്ങ് നിര അമ്പത് ഓവറില്‍ 421 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഏകദിനത്തില്‍ വിന്‍ഡീസിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഷായ് ഹോപ്പ് 86 പന്തില്‍ ഒമ്പത് ഫോറും നാല് സിക്‌സറും അടക്കം 101 റണ്‍സ് നേടി.
ട്വന്റി 20 യിലെ സൂപ്പര്‍ സ്റ്റാര്‍ ആന്ദ്രെ റസ്സല്‍ 25 പന്തില്‍ 54 റണ്‍സ് അടിച്ചുകൂട്ടി. ഏഴു ഫോറും മൂന്ന് സിക്‌സറും പൊക്കി. പരിചയസമ്പന്നനായ ക്രിസ് ഗെയ്ല്‍ 22 പന്തില്‍ 36 റണ്‍സ്് അടിച്ചെടുത്തു. നാല് ഫോറും മൂന്ന്് സിക്‌സറും ഉള്‍പ്പെട്ട ഇന്നിംങ്ങ്‌സ്.
മത്സരത്തില്‍ വിന്‍ഡീസ് 91 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടി. 422 റണ്‍സ് ലക്ഷ്യത്തിനായി ബാറ്റേന്തിയ കിവീസ് 47.2 ഓവറില്‍ 330 റണ്‍സിന് ഓള്‍ ഔട്ടായി. മധ്യനിരക്കാരനായ ടോം ബ്ലന്‍ഡല്‍ സെഞ്ചുറി കുറിച്ചു. 89 പന്തില്‍ എട്ട് ഫോറും അഞ്ചു സിക്‌സറും അടക്കം 106 റണ്‍സ് നേടി.
















