ന്യൂദല്‍ഹി: ബൗളര്‍മാരുടെ മികവില്‍ ഇന്ത്യക്ക് ലോകകപ്പ് ക്രിക്കറ്റില്‍ ആധിപത്യം സ്ഥാപിക്കാനാകുമെന്ന് ഓസീസിന്റെ മുന്‍ പേസര്‍ ബ്രെറ്റ് ലീ. ഇന്ത്യയുടെ ബൗളിങ്‌നിര ശക്തമാണ്. ഇതാദ്യമയാണ് ഇന്ത്യന്‍ നിരയില്‍ യഥാര്‍ഥ പേസര്‍മാരെ കാണുന്നതെന്ന് ലീ പറഞ്ഞു.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെട്ടെ ഒട്ടേറെ പേസര്‍മാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഇന്ത്യയുടെ ബൗളിങ് നിര നിലവില്‍ ആരോഗ്യമുളളതാണ്. ഈ ബൗളിങ് നിര ലോകകപ്പില്‍ ആധിപത്യം സ്ഥാപിക്കുമെന്ന ഉറപ്പാെണന്ന് ലീ വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ലീയുടെ ഓസീസ് ടീമിന് ഏകദിനങ്ങളില്‍ കഷ്ടകാലമായിരുന്നു. പക്ഷെ ലോകകപ്പ് അടുത്തതോടെ അവര്‍ പഴയകാല ഫോമില്‍ തിരിച്ചെത്തി. ആരോണ്‍ ഫിഞ്ചിന്റെ ടീമിന് ഈ ലോകകപ്പില്‍ ബഹുദൂരം മുന്നേറാനാകും.
അഞ്ചു തവണ ലോകകപ്പ് സ്വന്തമാക്കിയ ഓസ്‌ട്രേലിയയ്‌ക്ക് 2016നും 2019നും ഏകദിന പരമ്പരകളില്‍ വിജയം നേടാനായില്ല. ഇതാദ്യമായി ഏകദിന പരമ്പരയില്‍ ഇന്ത്യയോട് തോറ്റു. പക്ഷെ പിന്നീട് കഥമാറി. പാക്കിസ്ഥാനെയും ഇന്ത്യയേയും തോല്‍പ്പിച്ചു. ആദ്യ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ആതിഥേയരും കിരീട സാധ്യയുള്ള ടീമുമായ ഇംഗ്ലണ്ടിനെ കീഴടക്കി. അവസാന സന്നാഹ മത്സരത്തില്‍ അവര്‍ ശ്രീലങ്കയേയും തോല്‍പ്പിച്ചു.
ഓസ്‌ട്രേലിയ മികച്ച ടീമാണ്. പരിക്കേറ്റ പേസ് ബൗളര്‍ ജെ റിച്ചാര്‍ഡ്്‌സണ് പകരം കെയ്ന്‍ റിച്ചാര്‍ഡ്‌സണെ ടീമിലുള്‍പ്പെടുത്തി. ഈ മികവ് തുടര്‍ന്നാല്‍ ഓസീസിന് വീണ്ടും കിരീടത്തിലേക്ക് എത്താമെന്ന് ലീ പറഞ്ഞു.
















