ന്യൂദല്‍ഹി: ബിജെപിയെ ദളിത് വിരുദ്ധരെന്നും സവര്‍ണ പാര്‍ട്ടിയെന്നും അധിക്ഷേപിക്കുന്നവര്‍ക്ക് ചുട്ടമറുപടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. പട്ടികജാതി, വര്‍ഗ സംവരണ മണ്ഡലങ്ങളില്‍ നിന്നു മാത്രം ജയിച്ചു കയറിയ ബിജെപിക്കാര്‍ 77 പേരാണ്. മൊത്തം 131 എസ്‌സി, എസ്ടി മണ്ഡലങ്ങളാണ് ഉള്ളത്. അവയില്‍ 77ലും ബിജെപിയാണ് ജയിച്ചത്.
ബിജെപിക്ക് ആകെ 303 എംപിമാരാണ് ലോക്‌സഭയിലുള്ളത്. അവയില്‍ നാലിലൊന്ന് അംഗങ്ങളും ദൡതരാണ്. 2014ല്‍ 67 എസ്‌സി, എസ്ടി അംഗങ്ങളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഇക്കുറി പത്തെണ്ണം വര്‍ദ്ധിച്ചു. 84 പട്ടികജാതി സംവരണ സീറ്റില്‍ 46 എണ്ണവും 47 പട്ടികവര്‍ഗ സീറ്റില്‍ 31 എണ്ണവും ബിജെപി പിടിച്ചെടുത്തു. മധ്യപ്രദേശ്, കര്‍ണാടകം, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുഴുവന്‍ സംവരണ സീറ്റുകളും നേടിത് ബിജെപിയാണ്.
കോണ്‍ഗ്രസ്സിന് 2014ല്‍ 12 പട്ടികജാതി, വര്‍ഗ എംപിമാരാണ് ഉണ്ടായിരുന്നത്. ഇക്കുറി അത് ഒന്‍പതായി കുറഞ്ഞു. പട്ടികജാതി വര്‍ഗക്കാര്‍ക്കിടയിലും ബിജെപി സ്വാധീനം വന്‍തോതില്‍ വര്‍ധിച്ചതിന്റെ വ്യക്തമായ സൂചനയാണിത്. എസ്പി, ബിഎസ്പി സഖ്യത്തിന് ലഭിച്ചത് രണ്ട് സംവരണ മണ്ഡലങ്ങള്‍ മാത്രം.
വനിതകളുടെ കാര്യത്തിലും മുന്നില്‍ ബിജെപി തന്നെ. ആകെ 78 വനിതാ എംപിമാരാണ് ഇക്കുറിയുള്ളത്. ഇവരില്‍ 41 പേരും ബിജെപിക്കാരാണ്.
ബിജെപിയെ സ്ത്രീ വിരുദ്ധരെന്ന് പലരും മുദ്രകുത്തുമ്പോഴാണിത്. സ്മൃതി ഇറാനി, ഹേമമാലിനി, പ്രജ്ഞാ സിങ് ഠാക്കൂര്‍, മീനാക്ഷി ലേഖി, മനേകാ ഗാന്ധി, രേഖാ വര്‍മ, റീത്താ ബഹുഗുണ, പൂനം മഹാജന്‍, പ്രീതം മുണ്ടെ തുടങ്ങിയ പ്രമുഖര്‍ ബിജെപിയുടെ എംപിമാരാണ്.
















