Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തകര്‍ന്നടിഞ്ഞ് വംശാധിപത്യം

സി.ജി. കമലാകാന്തന്‍ by സി.ജി. കമലാകാന്തന്‍
May 28, 2019, 04:10 am IST
in Vicharam

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ്, ഭാവി ഭാരതത്തിന്റെ വിജയഗാഥയുടെ ചൂണ്ടുപലകയാവുകയാണ്. നിരവധി കീഴ്‌വഴക്കങ്ങളാണ് തകര്‍ന്നടിഞ്ഞത്. പരമ്പരാഗതവാദികളായ പലരുടെയും പ്രതീക്ഷകളാണ് ചാമ്പലായത്. രാഷ്‌ട്രീയത്തില്‍ പിന്‍തുടര്‍ച്ചാവകാശം വേണ്ടെന്നു ജനം തീരുമാനിച്ചിരിക്കുന്നു.  

നെഹ്‌റു കുടുംബമാണ് ശക്തമായ തിരിച്ചടി ഏറ്റുവാങ്ങിയത്. ഹിന്ദി ഹൃദയ ഭൂമിയില്‍നിന്ന് കോണ്‍ഗ്രസ്സ് തുടച്ചുമാറ്റപ്പെട്ടു. നെഹ്‌റു, ഇന്ദിര, രാജീവ് എന്നിവര്‍ക്കുശേഷം കുടുംബാധിപത്യംകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തെ കീഴ്‌പ്പെടുത്താമെന്ന് വ്യാമോഹിച്ചവര്‍ വിഡ്ഢികളായി. രാജീവ് ഗാന്ധിയുടെ കാലം കഴിഞ്ഞതോടെ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സ് നിഷ്പ്രഭമായി തുടങ്ങിയിരുന്നു. 2014-ലെ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്സ് റായ്ബറേലിയിലും അമേഠിയിലും മാത്രമായി ഒതുങ്ങി. ഇതു മനസ്സിലാക്കിയാണ് അഖിലേഷ്-മായാവതി അച്ചുതണ്ട് കോണ്‍ഗ്രസ്സിനെ ഒഴിവാക്കി മഹാസഖ്യം രൂപീകരിച്ചത്. കൂട്ടത്തില്‍ പശ്ചിമ യുപിയില്‍ ശക്തിയെന്ന് കരുതിയിരുന്ന അജിത് സിങ്ങിനേയും കൂട്ടി.

അമ്മ രക്ഷാധികാരിയും, മകന്‍ അധ്യക്ഷനും സഹോദരി പൊതുകാര്യദര്‍ശിയുമായി അവതരിച്ച പുത്തന്‍ കോണ്‍ഗ്രസ്സ് ഏറെ പ്രതീക്ഷയാണ് ഈ തെരഞ്ഞെടുപ്പില്‍ വച്ചുപുലര്‍ത്തിയത്. ഉത്തര്‍പ്രദേശിനെ രണ്ടായി പകുത്ത് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല സഹോദരിയായ പ്രിയങ്ക വാദ്രയ്‌ക്കും പടിഞ്ഞാറന്‍ യുപിയുടെ ചുമതല സ്വന്തം മനസ്സാക്ഷി സൂക്ഷിപ്പുകാരിലൊരാളായ ഗ്വാളിയോര്‍ രാജകുമാരന്‍ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കും നല്‍കി. സിന്ധ്യ മല്‍സരിച്ചു തോറ്റു. പ്രിയങ്ക മല്‍സരിക്കാത്തതുകൊണ്ടു തോറ്റില്ല. 

കിഴക്കന്‍ യുപി കേന്ദ്രീകരിച്ച് പ്രചണ്ഡ പ്രചാരണമാണ് പ്രിയങ്ക നടത്തിയത്. ക്ഷേത്രങ്ങളില്‍ ചരിത്രത്തില്‍ ആദ്യമായി സന്ദര്‍ശനം നടത്തിയും മുസ്ലിം മതവിശ്വാസികളെ പ്രസാദിപ്പിച്ചും മുന്നോട്ടുപോയി. ഗംഗയിലൂടെ യാത്രനടത്തി തീരദേശവാസികളെ അദ്ഭുതപ്പെടുത്താനും ആകര്‍ഷിക്കാനും മറന്നില്ല. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍, കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ അദ്ഭുതങ്ങള്‍ ഉണ്ടായി. അതുപക്ഷേ കോണ്‍ഗ്രസ്സിന് എതിരായിട്ടായിരുന്നു, നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളിലൊന്നായ അമേഠിയില്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് അരലക്ഷം വോട്ടിന് തോറ്റു.  രക്ഷാധികാരിയായ അമ്മ റായ്ബറേലിയില്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഒരു ചലനവും കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിക്ക് സൃഷ്ടിക്കാന്‍ സാധിച്ചില്ല. 

മണ്ഡല്‍ റിപ്പോര്‍ട്ട് കൈമുതലാക്കി രാഷ്‌ട്രീയത്തില്‍ പിടിച്ചുകയറിയ സമാജ്‌വാദി പാര്‍ട്ടിയുടേയും ദളിത് രാഷ്‌ട്രീയം കൈമുതലാക്കിയ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടേയും രണ്ടാം തലമുറക്കാര്‍ ചേര്‍ന്ന് മഹാസഖ്യം ഉണ്ടാക്കി ബിജെപിയെ വെല്ലുവിളിച്ചു. അഖിലേഷും മായാവതിയും പരമ്പരാഗത വൈരം മറന്ന് റാലികള്‍ നടത്തി. മുലായത്തിന്റെ കുടുംബത്തില്‍ നിന്ന് അഞ്ച് പേരെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കി. എന്നാല്‍ മുലായത്തിനും മകന്‍ അഖിലേഷിനും മാത്രമേ രക്ഷപ്പെടാന്‍ കഴിഞ്ഞുള്ളൂ. മുലായത്തിന്റെ സഹോദരപുത്രന്‍  ധര്‍മോത്ര, അഖിലേഷിന്റെ ഭാര്യ സിമ്പിള്‍ എന്നിവരടക്കം മറ്റുള്ളവരെല്ലാം പരാജയത്തിന്റെ കയ്‌പു നീര്‍ കുടിച്ചു. അജിത് സിങ്ങിനേയും മകന്‍  ജയന്ത് സിങ്ങിനേയും ജനം തിരഞ്ഞുപിടിച്ച് പരാജയപ്പെടുത്തി.

ബീഹാറില്‍ ജയില്‍വാസം അനുഭവിക്കുന്ന ലാലു യാദവിന്റെ ഭാര്യയും മക്കളും ചേര്‍ന്ന പാര്‍ട്ടിയും, നെഹ്‌റു പാരമ്പര്യവാദി പാര്‍ട്ടിയും ചേര്‍ന്ന് സഖ്യം പടുത്തുയര്‍ത്തി. എന്‍ഡിഎ സഖ്യത്തില്‍നിന്ന് ഉപേന്ദ്ര കുശ്‌വാഹയുടെ പാര്‍ട്ടിയെ അടര്‍ത്തിയെടുത്ത് കൂടെ കൂട്ടി. ലാലു യാദവിന്റെ മകള്‍ മിസ ഉള്‍പ്പെടെ മൂന്ന് പേര്‍ റാന്തലുമായി രംഗത്തിറങ്ങി. പാര്‍ട്ടിക്ക് കിട്ടിയ രണ്ട് സീറ്റിലും കുശ്‌വാഹ തന്നെ മത്സരിച്ചു. പക്ഷേ ലാലു-രാഹുല്‍ സഖ്യത്തിനെ ഒരു സീറ്റില്‍ ജനം ഒതുക്കി. ലാലുവിന്റെ കുടുംബാംഗങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞു.

കര്‍ണാടകത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ മകനെ മുഖ്യമന്ത്രിയാക്കിയെങ്കിലും തൃപ്തിയായില്ല. കണ്ണടയ്‌ക്കും മുന്‍പ് പേരക്കിടങ്ങളേയും ഒരു കരയ്‌ക്കെത്തിക്കാന്‍ ശ്രമം നടത്തി നോക്കി. മണ്ഡലത്തില്‍ സ്വയം വിധി തേടുക മാത്രമല്ല; രണ്ട് മക്കളുടെ മക്കളെ കൂടി രംഗത്തിറക്കി. പരമ്പരാഗത സീറ്റായ ഹാസ്സനില്‍നിന്ന് ഒരാളെ കഷ്ടിച്ച് രക്ഷപ്പെടുത്തിയെടുത്തെങ്കിലും സ്വയം പരാജയപ്പെടാനും മറ്റൊരു പേരക്കിടാവിന്റെ പരാജയം കാണാനുമായിരുന്നു ജനവിധി. ഒരു സംസ്ഥാനം രൂപീകരിച്ചെടുത്ത ഖ്യാതി സ്വന്തമാക്കിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, മകനെ മന്ത്രിയാക്കിയതു കൂടാതെ മകള്‍ കവിതയെക്കൂടി ദേശസേവനത്തിനിറക്കാന്‍ ശ്രമിച്ചു നോക്കി. ജനം സമ്മതിക്കണ്ടേ? സെക്കന്തരാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ അടിയറവായി. ഹരിയാനയില്‍ മുന്‍ മുഖ്യമന്ത്രി ഭൂപേന്ദര്‍ സിങ് സ്വയം മത്സരിക്കുകയും മകന് സീറ്റ് തരപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. രണ്ടു പേരും ഒരുമിച്ചു തോറ്റു. 

 ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇതെന്തുപറ്റി? പാരമ്പര്യമായി വിനയാന്വിതരായി ജനങ്ങളെ സേവിക്കാമെന്ന്‌വച്ചാല്‍ പുതിയ തലമുറ സമ്മതിക്കുന്നില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മകനെ ജോധ്പൂരില്‍ ജനസേവനത്തിനു പറഞ്ഞുവിട്ടെങ്കിലും, ജനം തോല്‍പിച്ചു തിരിച്ചയച്ചു. ഒരു മാസമായി ‘വര്‍ഗ്ഗീയ ഫാസിസ്റ്റു’കള്‍ക്ക് ബദലുണ്ടാക്കാന്‍ അവിശ്രമം പറന്നുനടന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തിരികെ എത്തിയപ്പോഴേക്കും മുഖ്യമന്ത്രിസ്ഥാനം കൂടി ജനം തിരിച്ചെടുത്തു. അനന്തരാവകാശിയായി രംഗത്തിറക്കിയ മകനെ തോല്‍പിച്ചു കയ്യില്‍ കൊടുക്കുകയും ചെയ്തു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാലേട്ടന്റെ ബോക്സ്‌ ഓഫീസ് മാജിക്‌;: വെറും 58 മണിക്കൂർ കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദൃശ്യം 3

India

ബിജെപി അധികാരത്തില്‍ വന്നാല്‍ മീന്‍ നിരോധിക്കുമെന്ന മമതയുടെ നുണ പൊളിച്ച് .സുവേന്ദു അധികാരിയുടെ അമ്മ അഞ്ച് രൂപയ്‌ക്ക് മീനും ചോറും

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച റിഫാത്ത് ഷാരൂഖ് (വലത്ത്) ഇന്ന് കോടികളുടെ ആസ്തിയുള്ള കാറ്റലിക്സ് സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് ഗുജറാത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന റിഫാത്ത് ഷാരൂഖ് (ഇടത്ത്)
India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.