ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ ത്രാലില്‍ അല്‍ഖ്വയ്ദ ഭീകരനെ സൈന്യം വെടിവച്ചു കൊന്നു. അല്‍ഖ്വയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് എന്ന സംഘടനയുടെ തലവന്‍ സാക്കിര്‍ റാഷിദ് ഭട്ട് എന്ന സാക്കിര്‍ മൂസ (25) യാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ ഇയാളുടെ മൃതദേഹം ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തു. മൃതദേഹത്തിനൊപ്പം എകെ-47 തോക്കും റോക്കറ്റ് ലോഞ്ചറും കണ്ടെടുത്തതായി പ്രതിരോധ വക്താവ് രജേഷ് കാളിയ അറിയിച്ചു.
വ്യാഴാഴ്ച സംയുക്ത സൈനിക നീക്കത്തിലാണ് മൂസ കൊല്ലപ്പെട്ടത്. ത്രാല്‍ മേഖലയിലെ വീട്ടിലെത്തിയ മൂസയെ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ടീം കുടുക്കുകയായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുന്‍ കമാന്‍ഡറായിരുന്നു മൂസ. ഇയാള്‍ എഞ്ചിനീയറിങ് ബിരുദധാരി കൂടിയാണ്.
2013 മുതലാണ് സാക്കിര്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായത്. 2016ല്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷം മൂസ അന്‍സാര്‍ ഘസാദ്വല്‍ ഹിന്ദ് എന്ന സംഘടനയ്‌ക്ക് രൂപം നല്‍കി. സാമൂഹമാധ്യമങ്ങളിലടക്കം ഇയാള്‍ സജീവമായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് കശ്മീരില്‍ സുരക്ഷ ശക്തമാക്കി. സംഘാര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് ഇന്നലെ അവധി നല്‍കി. ദക്ഷിണ കശ്മീരില്‍ ഇന്റര്‍നെറ്റ് സര്‍വീസുകളും റദ്ദാക്കി.
















