ന്യൂദല്‍ഹി: ഈ ലോകകപ്പിനുശേഷം അഫ്ഗാനിസ്ഥാന്‍ മുഖ്യപരിശീലക സ്ഥാനം രാജിവയ്‌ക്കുമെന്ന് മുന്‍ വെസ്റ്റ് ഇന്‍ഡീസ്് ഓള്‍ റൗണ്ടര്‍ ഫില്‍ സിമണ്‍സ്.
ക്രിക്കറ്റിലെ ശിശുക്കളായ അഫ്ഗാനിസ്ഥാനെ ലോകകപ്പില്‍ എത്തിച്ചതോടെ തന്റെ ലക്ഷ്യം നിറവേറിക്കഴിഞ്ഞു. ഇനി അഫ്ഗാനിസ്ഥാനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സിമണ്‍സ്് പറഞ്ഞു. 2017 ഡിസംബറിലാണ് സിമണ്‍സ് അഫ്ഗാനിസ്ഥാന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. സിമണ്‍സിന്റെ കലാവധി ജൂലൈ 15 ന് അവസാനിക്കും.
സിമണ്‍സിന്റെ ശിക്ഷണത്തില്‍ അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറി. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെയായിരുന്നു ആദ്യ ടെസ്റ്റ്. മാര്‍ച്ചില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ആദ്യ ടെസ്റ്റ് വിജയം ആഘോഷിച്ചു.
















