ഡബ്ലിന്‍: ഇംഗ്ലണ്ടില്‍ ലോകകപ്പിന് തിരിതെളിയാന്‍ ദിവസങ്ങള്‍ ശേഷിക്കെ ബംഗ്ലാദേശിന് ത്രിരാഷ്‌ട്ര ക്രിക്കറ്റില്‍ കിരീട വിജയം. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാര്‍ അണിനിരന്ന വെസ്റ്റ് ഇന്‍ഡീസിനെ ഫൈനലില്‍ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ല കടുവകള്‍ കപ്പ് നേടിയത്. ഈ ലോകകപ്പില്‍ അട്ടിമറികള്‍ നടത്താന്‍ ബംഗ്ലാദേശിന് ഈ വിജയം കരുത്തുപകരും.
മഴ മൂലം 24 ഓവറായി ചുരുക്കിയ മത്സരത്തില്‍ 210 റണ്‍സ്് വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ബംഗ്ലാദേശ് 22.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 213 റണ്‍്‌സ് എടുത്തു. സൗമ്യ സര്‍ക്കാര്‍, മൊസാദ് ഹുസൈന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളിലാണ് ബംഗ്ലാദേശ് വിജയം നേടിയത്. സര്‍ക്കാര്‍ 66 റണ്‍സും ഹുസൈന്‍ 52 റണ്‍സും കുറിച്ചു.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 24 ഓവറില്‍ ഒരു വിക്കറ്റിന് 152 റണ്‍സ്് എടുത്തു. തുടര്‍ന്ന് മഴമൂലം കളി തടസ്സപ്പെട്ടതിനാല്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് അവരുടെ സ്‌കോര്‍ 24 ഓവറില്‍ 209 റണ്‍സായി പുതുക്കി നിശ്ചയിച്ചു.
ഓപ്പണര്‍ ഷായ് ഹോപ്പ്, സുനില്‍ അംബ്രിസ് എന്നിവരുടെ മികവിലാണ് വിന്‍ഡീസ് 152 റണ്‍സ് നേടിയത്. ഹോപ്പ് 74 റണ്‍സ് നേടി പുറത്തായി. അംബ്രിസ് 69 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഷായ് ഹോപ്പാണ് കളിയിലെ കേമന്‍. ടൂര്‍ണമെന്റിലെ താരമായി ബംഗ്ലാദേശിന്റെ മൊസാദക് ഹുസൈനെ തെരഞ്ഞെടുത്തു.
















