Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആത്മനിന്ദ

ഉണ്ണി വാരിയത്ത്byഉണ്ണി വാരിയത്ത്
May 19, 2019, 03:46 am IST
inVaradyam

ഇനിയില്ല സ്വപ്‌നങ്ങള്‍. മോഹങ്ങളുമില്ല. ഭാവിയോ തീരെയില്ല. ഉള്ളതോ ഒന്നിനും കൊള്ളാത്ത ഒരു ജീവിതം, ഉള്ളുപൊള്ളിയ ജീവിതം, അതിലെ തീരാത്ത ദുഖം ആര്‍ക്കു തീറെഴുതിക്കൊടുക്കാനാണ്!

തന്റെ ദുഃഖം തന്നോടുകൂടെ.

ഓര്‍മ്മകള്‍ ഓടിക്കൂടുന്നു…

നാനാഭാഗത്തുനിന്നും താക്കീതുകള്‍-

”നാടകക്കാരിയെ വിശ്വസിക്കരുത്”

പുച്ഛം കലര്‍ന്ന പരിഹാസങ്ങള്‍-

”അവളില്‍ നീ എന്തു മേന്മയാണ് കണ്ടത്?”

പരിഭവത്തില്‍ ചാലിച്ച ഉപദേശങ്ങള്‍-

”മുറപ്പെണ്ണു കാത്തിരിക്കെ മറ്റൊരു പെണ്ണിന്റെ പിറകെ പോകുന്നത് മുറയല്ല”

പക്ഷേ, ഒരു വാക്കിനും തന്നെ പിന്തിരിപ്പിക്കാനായില്ല. ദുഃഖിക്കാന്‍ വിധിക്കപ്പെട്ടതുകൊണ്ടാവാം.

മനസ്സും ബുദ്ധിയും തെറ്റായ ദിശയിലായിപ്പോയി. അറിയാതെ, ശ്രദ്ധിക്കാതെ, മുന്നേറി നാശഗര്‍ത്തത്തില്‍ പതിക്കുകയായിരുന്നു. നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ.

അനുരാഗം സൃഷ്ടിച്ച ആന്ധ്യവും ബുദ്ധിമാന്ദ്യവും തന്നെ ബാധിച്ചിരുന്നു. ഇല്ലെങ്കില്‍, വെറുമൊരു രംഗദീപമായ നാടകനടിയെ ഗൃഹദീപമാക്കാന്‍ മോഹിക്കുമായിരുന്നില്ല.

വിശുദ്ധി വിളിച്ചോതുന്ന ഒരു സന്ധ്യാദീപം വര്‍ഷങ്ങളായി അവകാശപ്പെട്ടതായിരിക്കെ, വഴിവിളക്കന്വേഷിച്ചുപോയ വിഡ്ഢിയാണല്ലോ താന്‍. ചായവും ചമയവുമണിഞ്ഞ ഒരു മായക്കാരിയുടെ മിഴിയിണയില്‍, മൊഴിയമൃതില്‍, മെയ്യഴകില്‍, മയങ്ങിയ ഭോഷനായിപ്പോയി. സ്വന്തവും ബന്ധവും സ്വത്തും ജീവനും അവള്‍ക്കുവേണ്ടി ത്യജിക്കാന്‍ തയ്യാറായ തലതിരിഞ്ഞവനായിപ്പോയി.

തന്റെ ഉറച്ച തീരുമാനമറിഞ്ഞപ്പോള്‍, കാര്‍മേഘങ്ങളാല്‍ നീലവാനത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുന്നതുപോലെ മനസ്സിലെ നൈരാശ്യം നെടുവീര്‍പ്പായുയര്‍ന്ന് ധൂമമായ് പടര്‍ന്ന് മുറപ്പെണ്ണിന്റെ മുഖം ഇരുണ്ടുപോയിരിക്കാം. കണ്ണീര്‍ തിങ്ങിവിങ്ങി കപോലതടങ്ങളിലൂടെ നിര്‍വിഘ്‌നം വീണിരിക്കാം. മോഹഭംഗത്തിലേക്ക് മൂക്കുകുത്തി വീണ് അംഗഭംഗം സംഭവിച്ച ജീവച്ഛവമായി അവള്‍ മാറിയിരിക്കാം. അക്കാലത്ത് അവള്‍ എത്രമാത്രം ദുഃഖിച്ചിരിക്കാമോ അതിലുപരിയായ ദുഃഖം ഇന്ന് താന്‍ അനുഭവിക്കുന്നുണ്ട്.

ആത്മനിന്ദയാല്‍ മനസ്സു പുളയുകയാണ്. ഒരു പാവം നാടന്‍ പെണ്ണ് കാത്തിരിക്കെ ഒരു നാടകപ്പെണ്ണിന്റെ പിറകെ വാലാട്ടിനടക്കുകയായിരുന്ന വിവര ദോഷിയായ തനിക്ക് മാപ്പു ചോദിക്കാന്‍ പോലും അര്‍ഹതയില്ല.

സ്വാര്‍ത്ഥ തല്‍പരനായ തനിക്കുവേണ്ടി കാത്തിരിക്കുന്നത്. അര്‍ത്ഥശൂന്യതയാണെന്ന് മുറപ്പെണ്ണിനെ പറഞ്ഞു മനസ്സിലാക്കി വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വം മറ്റൊരാള്‍ക്കു വിവാഹം ചെയ്തുകൊടുത്തു. അവള്‍ തന്നെ ശപിച്ചു കാണും. അതുകൊണ്ടായിരിക്കാം തന്നെ നാടകക്കാരി തഴഞ്ഞത്.

മൃഗമാകാതിരിക്കാന്‍ തനിക്ക് ഭഗീരഥ പ്രയത്‌നം വേണ്ടിവന്നു.

അങ്ങനെ, ഒരു നാടകം അവസാനിച്ചു. അവശേഷിച്ചത് ശൂന്യമായ അമ്പലപ്പറമ്പുപോലെ എന്റെ ജീവിതം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്തിനാണ് ഇങ്ങനെയുള്ളവരുടെ പിന്നാലെ പോകുന്നത് ‘ ; സെൽഫി എടുക്കാനെത്തിയ ആരാധകനോടുള്ള അജിതിന്റെ ആ നോട്ടം

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

Kerala

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി മുടങ്ങും

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

ഭാര്‍ഗ്ഗവാസ്ത്ര

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.