ലണ്ടന്‍: ലോകകപ്പ് പൂരത്തിന് കൊടിയേറാന്‍ ഇനി പതിനാല് നാള്‍. ടീമുകളൊക്കെ തയ്യാറെടുത്തു കഴിഞ്ഞു. സന്നാഹ മത്സരങ്ങള്‍ 24ന്് ആരംഭിക്കും. ഓരോ ടീമുകളും രണ്ട് സന്നാഹ മത്സരങ്ങള്‍ വീതം കളിക്കും. ഇന്ത്യയുടെ ആദ്യ മത്സരം 25ന് ന്യൂസിലന്‍ഡിനെതിരെയാണ്. ലണ്ടനില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിന് കളി ആരംഭിക്കും.
രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ 28ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടും. കാര്‍ഡിഫിലാണ് ഈ പോരാട്ടം. രണ്ട് മത്സരങ്ങളും തത്സസമയം സംപ്രേഷണം ചെയ്യും.
അഫ്ഗാന്‍ – പാക്കിസ്ഥാന്‍ പോരാട്ടത്തോടെയാണ് സന്നാഹ മത്സരങ്ങള്‍ ആരംഭിക്കുക. 24 ന്് ബ്രിസ്‌റ്റോളിലാണ് ഈ മത്സരം. അന്ന് തന്നെ മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കയുമായി മാറ്റുരയ്‌ക്കും.
ആതിഥേയരായ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരത്തില്‍ 25 ന് ഓസ്‌ട്രേലിയയെ നേരിടും. ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളാണിവര്‍. രണ്ടാം സന്നാഹ മത്സരത്തില്‍ അഫ്ഗാനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 27 ന് ലണ്ടനിലാണ് ഈ മത്സരം.
26 ന് ബംഗ്ലാദേശ് കാര്‍ഡിഫില്‍ പാക്കിസ്ഥാനെയും ദക്ഷിണാഫ്രിക്ക ബ്രിസ്‌റ്റോളില്‍ വിന്‍ഡീസിനെയും എതിരിടും. 27 ന് സതാംപ്റ്റണില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടും. 28 ന് നടക്കുന്ന അവസാന സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡ് വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടും.
റബഡയും സ്‌റ്റെയിനും കളിക്കും: ഗിബ്‌സണ്‍
ദുബായ്: പേസ് ബൗളര്‍മാരായ കഗിസോ റബഡയും ഡെയ്ല്‍ സ്‌റ്റെയിനും ലോകകപ്പിന് മുമ്പ് പരിക്കില്‍ നിന്ന് പൂര്‍ണമായി മോചനം നേടുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഒട്ടിസ് ഗിബ്‌സണ്‍.
റബഡയുടെയും സ്‌റ്റെയിന്റെയും പരിക്ക് ഭേദമായി വരുകയാണ്. ലോകപ്പിന് മുമ്പ് അവര്‍ ഫിറ്റാകും. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കുമെന്ന് ഗിബ്‌സണ്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ തുറുപ്പു ചീട്ടുകളിലൊന്നാണ് കഗിസോ റബഡ. മികച്ച ഫോമിലുമാണ് ഈ പേസര്‍. ഐപിഎല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനായി 25 വിക്കറ്റുകള്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ്.
പരിക്ക് മുലം ദല്‍ഹി ക്യാപിറ്റല്‍സിന്റെ അവസാന മത്സരങ്ങളില്‍ കളിക്കാനായില്ല. ഡെയ്ല്‍ സ്‌റ്റെയിന്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെളഗൂരുവിനായി രണ്ട് മത്സരങ്ങള്‍ കളിച്ചു. തോളിന് പരിക്കേറ്റ് സ്‌റ്റെയിനും ഇടയ്‌ക്ക്് വച്ച നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മെയ് 30 ന് ദ്ക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ നേരിടും. ഇം്ഗ്ലണ്ടിലെ പിച്ചുകളില്‍ റണ്ണൊഴുകുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥയും കളിയെ ബാധിക്കുമെന്ന് ഗിബ്‌സണ്‍ പറഞ്ഞു.
ദ്ക്ഷിണാഫ്രിക്ക നാല് തവണ ലോകകപ്പിന്റെ സെമിഫൈനലിലെത്തിയിട്ടുണ്ട്. പക്ഷെ ഒരിക്കല്‍പ്പോലും ഫൈനലിലെത്താനായിട്ടില്ല.
കേദാറിനെ ഒഴിവാക്കിയേക്കും: അക്ഷറിന് സാധ്യത
ന്യൂദല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ച കേദാര്‍ ജാദവ് പരിക്കിന്റെ പിടിയില്‍ തന്നെ. ദേശീയ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ജാദവിന്റെ പരിക്ക് നിരീക്ഷിച്ചുവരുയാണ്. ടീം ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കുന്ന 22 ന് മുമ്പ് പരിക്ക് ഭേദമായില്ലെങ്കില്‍ പകരക്കാരനെ ഉള്‍പ്പെടുത്തുമെന്ന് സൂചന.
കേദാര്‍ ജാദവിന് പകരം അമ്പാട്ടി റായ്ഡുവിനെയോ അക് ഷര്‍ പട്ടേലിനെയോ ഉള്‍പ്പെടുത്തിയേക്കും. ഋഷഭ് പന്ത്, ഇഷാന്ത് ശര്‍മ, നവ്ദീപ് സെയ്‌നി എന്നിവരെ നേരത്തെ തന്നെ സെലക്ടര്‍മാര്‍ റിസര്‍വ് താരങ്ങളാക്കിയിട്ടുണ്ട്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് കേദാര്‍ ജാദവ്. മെയ് അഞ്ചിന് മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലാണ് ജാദവിന് പരിക്കേറ്റത്. ബൗണ്ടറി തടയാന്‍ ശ്രമിക്കവേ ഗ്രൗണ്ടില്‍ വീണാണ് തോളിന് പരിക്കേറ്റത്.
ഷദാബ് ഖാന്‍ ലോകകപ്പിന്
ലാഹോര്‍: മഞ്ഞപ്പിത്തം ബാധിച്ച പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ ഷദാബ് ഖാന്‍ ആരോഗ്യം വീണ്ടെടുത്തു. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഷദാബ് മത്സരിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ ബോര്‍ഡ് അറിയിച്ചു.
പാക്കിസ്ഥാന്റെ ലോകകപ്പ് ടീമില്‍ ഷദാബിന്് സ്ഥാനം നല്‍കിയിരുന്നു. പക്ഷെ മഞ്ഞപ്പിത്തം ബാധിച്ചതിനാല്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനായില്ല. ഷഡാബ് ഇന്ന് ഇം്ഗ്ലണ്ടിലേക്ക് തിരിക്കും.
ലോകകപ്പില്‍ കളിക്കാനുളള തയ്യാറെടുപ്പിലാണ്. പാക്കിസ്ഥാന് വിജയം സമ്മാനിക്കാന്‍ കഠിന പ്രയത്‌നം നടത്തുമെന്ന് ഷദാബ് പറഞ്ഞു. ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ മെയ് 31ന് വെസ്റ്റ ഇന്‍ഡീസിനെ നേരിടും.
















