സംഭാല്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ മൂന്നു വയസുകാരിയെ അയല്‍വാസി പീഡിപ്പിച്ചു. വിവാദമായതോടെ പ്രതിയുടെ പ്രായം മൂടിവച്ചു. പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളും സൈന്യവും ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു.
മൂന്നുവയസുകാരിയെ മെയ് എട്ടിനാണ് അയല്‍വാസി പീഡിപ്പിച്ചത്. പോലീസ് ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍, ഇയാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണെന്ന് സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതാണ് ജനരോഷത്തിനു കാരണമായത്.
സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ അക്രമാസക്തതരായി. പ്രതി സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ ബന്ധുവാണെന്നും ആരോപണമുണ്ട്.പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് നോര്‍ത്ത് കശ്മീര്‍ ഡിഐജി മുഹമ്മദ് സുലൈമാന്‍ ചൗധരി പറഞ്ഞു.
















