കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധിസഭ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ സമാപിച്ചു. രണ്ടു ദിവസമായി നടന്ന സമ്മേളനം സംസ്ഥാന സംരക്ഷക് ഡോ.പി.കെ. മാധവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷ ഡോ. സുമതി ഹരിദാസ് അദ്ധ്യക്ഷയായി.
വിദ്യാഭാരതി ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ് മുഖ്യപ്രഭാഷണവും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് പി.എന്‍. ഈശ്വരന്‍ അനുഗ്രഹപ്രഭാഷണവും നടത്തി. വിദ്യാഭാരതി ദേശീയ സഹകാര്യദര്‍ശി എന്‍.സി.ടി. രാജഗോപാല്‍, വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുന്ദരേശനുണ്ണി, സംസ്ഥാന സംഘടനാ സെക്രട്ടറി പി. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
സിബിഎസ്ഇ, സ്റ്റേറ്റ്, എന്‍ഐഒഎസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാനികേതന്‍ വിദ്യാര്‍ത്ഥികളെ പ്രതിനിധിസഭയില്‍ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി എ.കെ. ശ്രീധരന്‍ അനുമോദനപ്രസംഗം നടത്തി. പി. നന്ദനന്‍ സ്വാഗതവും പി. ശങ്കരന്‍ നന്ദിയും പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറിലേറെ പ്രതിനിധികള്‍ പങ്കെടുത്തു.
















