Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്നറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2019, 06:45 am IST
in Sports

ഹൈദരാബാദ്: ഇന്ത്യന്‍ പോരിന് ഇന്ന് അന്ത്യം. സാമ്പത്തിക ശേഷികൊണ്ടും താര മൂല്യംകൊണ്ടും ഐപിഎല്ലില്‍ മറ്റാരേക്കാളും മുന്നിലുള്ള രണ്ട് ടീമുകള്‍ ഇന്ന് കലാശ പോരാട്ടത്തിനിറങ്ങും. എം.എസ്. ധോണിയെന്ന തന്ത്രശാലി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകമികവില്‍ ഒട്ടുംമോശമല്ലാത്ത രോഹത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഹൈദരാബാദില്‍ രാത്രി 7.30ന് കളി തുടങ്ങും. 

ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരങ്ങള്‍ എന്നും ആരാധകര്‍ക്ക് അഭിമാനപോരാട്ടമാണ്. രണ്ട് ചേരിയിലുള്ള, രണ്ട് വലിയ കൂട്ടം ആരാധകരുടെ ചങ്കിടിപ്പിക്കുന്ന മത്സരം. ഇരുവരും ഇന്ന് കലാശപ്പോരിനിറങ്ങുമ്പോള്‍ മത്സരം കടുക്കുമെന്നുറപ്പ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും സ്ഥിരതപുലര്‍ത്തിയ രണ്ട് ടീമുകളാണ് ചെന്നൈയും മുംബൈയും. കിരീട നേട്ടത്തില്‍ ഒപ്പത്തിനൊപ്പം. 2010, 2011, 2018 വര്‍ഷങ്ങളില്‍ ചെന്നൈ കിരീടം ഉയര്‍ത്തിയപ്പോള്‍ 2013, 2015, 2017 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സും ജേതാക്കളായി.

ഐപിഎല്ലില്‍ ചെന്നൈയുടെ എട്ടാം ഫൈനലാണിത്. കലാശപ്പോരിന്റെ സമ്മര്‍ദം ഏറെ അനുഭവിച്ച് പഴക്കം ചെന്നവര്‍. 2010ല്‍ ചെന്നൈ ആദ്യ കിരീടം നേടുമ്പോള്‍ മുംബൈയായിരുന്നു അവരുടെ എതിരാളി. എന്നാല്‍ 2015, 2017 സീസണുകളില്‍ വീണ്ടും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈക്കൊപ്പം നിന്നു. ഇത്തവണ വീണ്ടുമൊരു ചെന്നൈ-മുംബൈ ഫൈനലിനു സാക്ഷ്യം വഹിക്കുമ്പോള്‍ ചരിത്രം ആരെ സംരക്ഷിക്കുമെന്ന് കണ്ടറിയണം. 

ചെന്നൈ മറക്കാന്‍ ആഗ്രഹിക്കുന്നു

എം.എസ്. ധോണിയെന്ന നായകന്റെ ചിറകിലേറി ചെന്നൈ ഒരിക്കല്‍കൂടി ഫൈനല്‍ കാണുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. മുംബൈക്കെതിരെ കളിച്ച രണ്ട് ഗ്രൂപ്പ് മത്സരങ്ങളും തോറ്റു. പതിനാല് മത്സരങ്ങളില്‍ നിന്ന് പതിനെട്ട് പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച ചെന്നൈയെ അവസാന മത്സരത്തില്‍ പിന്തള്ളി ഗ്രൂപ്പ് ഘട്ടത്തില്‍ മുംബൈ ഒന്നാമതെത്തി. ആദ്യ ക്വാളിഫയറില്‍ ചെന്നൈയെ ആറു വിക്കറ്റിന് വീഴ്‌ത്തി മുംബൈ അനായാസം ഫൈനലിലെത്തി. 

ചെന്നൈയുടെ കരുത്ത്

സീസണിലുടനീളം അമ്പേ പരാജയപ്പെട്ട വാട്‌സണ്‍-ഡുപ്ലെസിസ് ഓപ്പണിങ് സഖ്യം കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നായകന്‍ എം.എസ്. ധോണിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ധോണിയുടെ കൂറ്റന്‍ അടികള്‍ ഏത് ടീമിനെയും വെള്ളം കുടിപ്പിക്കും. രവീന്ദ്ര ജഡേജയും ഡ്വെയ്ന്‍ ബ്രാവോയും പന്തുകൊണ്ടും ബാറ്റ്‌കൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവര്‍. ഹര്‍ഭജന്‍-താഹിര്‍-ജഡേജ സ്പിന്‍ ത്രയത്തിലാണ് ചെന്നൈയുടെ പ്രതീക്ഷ. മൂവരും ഫോം കണ്ടെത്തിയാല്‍ ചെന്നൈക്ക് ആശ്വസിക്കാം. 

മുംബൈയുടെ കരുത്ത്

ഒരാള്‍ പരാജയപ്പെട്ടാല്‍ മറ്റൊരാള്‍ അവസരത്തിനൊത്തുയരും. ഈ ശീലം ഫൈനല്‍വരെ മുംബൈ ആവര്‍ത്തിച്ചു. നായകന്‍ രോഹിത് ശര്‍മ, ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഒറ്റയ്‌ക്ക് കളി ജയിപ്പിക്കാന്‍ പോന്നവര്‍. 

സമ്മര്‍ദം നിറഞ്ഞ ഓവറുകളില്‍ മലിംഗയും ബുംറയും നടത്തുന്ന പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നു. 

പോരാട്ടം മുറുകും 

ചെന്നൈക്ക് കരുത്തായി സ്പിന്നര്‍മാരുണ്ടെങ്കില്‍ മുംബൈക്ക് കൂട്ടായി ഫാസ്റ്റ് ബൗളര്‍മാരുണ്ട്. ഹര്‍ഭജന്‍-താഹിര്‍-ജഡേജ സഖ്യവും മുംബൈയുടെ മുന്‍നിരയും തമ്മിലാകും പ്രധാന പോര്.

 പവര്‍പ്ലേയില്‍ തന്നെ സ്പിന്നര്‍മാരെ കൊണ്ടുവരുന്ന രീതി ധോണി തുടര്‍ന്നാല്‍ രോഹിതും ഡിക്കോക്കും തുടക്കം മുതല്‍ വിയര്‍ക്കും. മറുവശത്ത് മുംബൈ കാത്തുവച്ചിരിക്കുന്നത് മലിംഗയെയും ബുംറയെയും. ഓപ്പണിങ്ങ് ബാറ്റ്‌സ്മാനെ മുതല്‍ പതിനൊന്നാം നമ്പര്‍ താരത്തെ വരെ ഒരുപോലെ കുഴപ്പിക്കുന്ന ഇരുവരും ചെന്നൈയുടെ കെട്ടുറപ്പില്ലാത്ത മധ്യനിരയെ എറിഞ്ഞിട്ടാല്‍ അതിശയിക്കേണ്ട.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.