കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കൂടുതല്‍ ഗള്‍ഫ് മലയാളികളിലേക്ക്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു സംഘം ഐഎസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) വ്യക്തമായ വിവരം ലഭിച്ചു.
കേരളത്തില്‍ നിന്നുള്ളവര്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തിയ ശേഷമാണ് ഐഎസ് ഭീകര കേന്ദ്രങ്ങളിലേക്ക് കടന്നതെന്ന് കഴിഞ്ഞ ദിവസം എന്‍ഐഎ കസ്റ്റഡിയിലെടുത്ത കൊല്ലം ചങ്ങന്‍കുളങ്ങര സ്വദേശി ഫൈസല്‍ വെളിപ്പെടുത്തി. ഖത്തറില്‍ നിന്നാണ് ഫൈസലിനെ എന്‍ഐഎ കേരളത്തില്‍ എത്തിച്ചത്. ഗള്‍ഫില്‍ ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. ഇവരെ നാട്ടില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ എംബസിയുമായി ബന്ധപ്പെട്ട് ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ജോലിക്കുപോയി തിരികെ വരാത്തവരില്‍ ചിലര്‍ ഭീകര സംഘടനകളില്‍ എത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ ഭീകരസംഘടനകളിലും മലയാളികള്‍ എത്തിപ്പെട്ടിട്ടുണ്ടെന്നും ഫൈസല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഐഎസ് കേന്ദ്രമായ കാബൂളില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സ്വദേശിയും ഐഎസ് ഭീകരനുമായ അബ്ദുള്ള റാഷിദാണ് ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സമാന ചിന്താഗതിയുള്ള കേരളത്തിലെ തീവ്ര സംഘടനകള്‍ക്ക് പ്രത്യേക സന്ദേശങ്ങളും റാഷിദ് നല്‍കിയിട്ടുണ്ട്. ഐഎസിന്റെ കേരളത്തിലെ മുഖ്യകണ്ണിയും, സംഘാടകനുമായ റിയാസ് അബൂബക്കറിനെ എന്‍ഐഎ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
മുഹമ്മദ് ഫൈസലിനെയും റിയാസിനെയും ഒന്നിച്ചും അല്ലാതെയും ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഭീകര ആശയങ്ങളില്‍ ആകൃഷ്ടരായി, ഫൈസലുമായും റിയാസ് അബൂബക്കറുമായും ബന്ധപ്പെട്ടിരുന്ന പന്ത്രണ്ടോളം പേര്‍ എന്‍ഐഎ നിരീക്ഷണത്തിലാണ്.
ശ്രീലങ്കയില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ടിഎടിപി രാസവസ്തു കേരളത്തിലും
ശ്രീലങ്കന്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച വിനാശകാരിയായ ട്രൈ അസറ്റോണ്‍ പെറോക്‌സൈഡ് (ടിഎടിപി) രാസവസ്തു കേരളത്തിലുണ്ടെന്ന് മുഹമ്മദ് ഫൈസല്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഐഎസ് നടത്തിയ സ്‌ഫോടനങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ടിഎടിപി. മുമ്പ് എന്‍ഐഎ അറസ്റ്റ് ചെയ്ത കാസര്‍കോട് സ്വദേശികളും ഇത് എന്‍ഐഎ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഐബിയും, സൈനിക ഇന്റലിജന്‍സ് സംഘവും ഇരുവരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. കര, നാവിക, വ്യോമ സേനകളുടെ ഇന്റലിജന്‍സ് സംഘം തിരുവനന്തപുരത്തും കൊച്ചിയിലും ക്യാമ്പ് ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: