ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് 132 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഇരുപത് ഓവറില്‍ നാല് വിക്കറ്റിന് 131 റണ്‍സ് എടുത്തു.
ക്യാപ്റ്റന്‍ ധോണി, അമ്പാട്ടി റായ്ഡു എന്നിവരുടെ മികവിലാണ് ചെന്നൈ സ്‌കോര്‍ ഉയര്‍ത്തിയത്. റായ്ഡു 37 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും അടക്കം 42 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ധോണി 29 പന്തില്‍ മൂന്ന് ഫോറുകളുടെ അകമ്പടിയില്‍ 37 റണ്‍സ് നേടി പുറത്താകാതെ നിന്നു. വേര്‍പിരിയാത്ത അഞ്ചാം വി്ക്കറ്റില്‍ ധോണിയും റായ്ഡുവും 66 റണ്‍സ് അടിച്ചെടുത്തു.
ബാറ്റിങ്ങ് തെരഞ്ഞെടുത്ത ചെന്നൈക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ആറു റണ്‍സുമായി ഓപ്പണര്‍ ഫാ ഡു പ്ലെസിസ് മടങ്ങി. ചഹാറിനാണ് വിക്കറ്റ്. മൂന്നാമനായി ഇറങ്ങി റെയ്‌നയെ നിലയുറപ്പിക്കും മുമ്പ് ജയന്ത് യാദവ് പുറത്താക്കി. അഞ്ചു റണ്‍സാണ് റെയ്‌നയുടെ സാമ്പാദ്യം. രണ്ട് വിക്കറ്റ് വീഴുമ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ 12 റണ്‍സ്. ഓപ്പണര്‍ വാട്‌സണ്‍ പതിമൂന്ന് പന്തില്‍ പത്ത് റണ്‍സുമായി കളം വിട്ടു.
മുരളി വിജയിനൊപ്പം അമ്പാട്ടി റായ്ഡുവും ചേര്‍ന്നതോടെയാണ് ചെന്നൈയുടെ സ്‌കോര്‍ ഉയര്‍ന്നത്. നാലാം വിക്കറ്റില്‍ ഇവര്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുരളി വിജയ് 26 പന്തില്‍ 26 റണ്‍സ് നേടി.
















