ന്യൂദല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പ്. എന്‍ഡിഎ സര്‍ക്കാരിനെതതിരെവാഗ്വാദങ്ങള്‍ക്കായി എന്നും അനില്‍ അംബാനിയുടെ പേര് വലിച്ചിഴയ്‌ക്കുന്നു എന്ന് ആരോപിച്ചാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ബിജെപിക്കെതിരെ തന്റെ പേര് പ്രയോഗിക്കുന്നത് രാഹുല്‍ ആയുധമാക്കി മാറ്റിയിരിക്കുകയാണ്.
എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തനിക്ക് ഒരു ലക്ഷം കോടിയുടെ കരാര്‍ നല്‍കിയതിനെകുറിച്ച് രാഹുലിന് എന്ത് മറുപടിയുണ്ടെന്നും അനില്‍ അംബാനി ചോദിച്ചു.
2004-2014 യുപിഎ സര്‍ക്കാര്‍ ഭരണകാലത്ത് റിലയന്‍സ് ഗ്രൂപ്പിന് ഒരു ലക്ഷം കോടി രൂപയുടെ കരാറുകളാണ് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ റോഡ്, ടെലികോം, വൈദ്യുതി, മെട്രോ എന്നിങ്ങനെയുളള മേഖലകളിലെ പദ്ധതികള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ക്ക് ഈ കരാറുകള്‍ നല്‍കിയത്. രാഹുല്‍ പൊള്ളയായ പ്രസ്താവനകള്‍ നടത്തുന്നതിന്റെ തെളിവാണ് ഇതെന്നും അംബാനി ഗ്രൂപ്പ് കുറ്റപ്പെടുത്തി.
അംബാനിയെ പോലുള്ളര്‍ ക്രോണി ക്യാപിറ്റലിസ്റ്റുകളാണെന്നും അനില്‍ അംബാനിയേയും വിജയ് മല്യയേയും സത്യസന്ധരായി കണക്കാക്കാന്‍ തനിക്കാവില്ലെന്നും സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ഗാന്ധി അറിയിച്ചിരുന്നു. ഇത്തരത്തില്‍ ക്രോണി ക്യാപ്പിറ്റലിസ്റ്റും സത്യസന്ധതയില്ലാത്തവനുമായ ബിസിനസ്സുകാരന് എന്തിന് യുപിഎ സര്‍ക്കാര്‍ തന്നെ കരാറുകള്‍ നല്‍കി. ഇതിന് മറുപടി നല്‍കണമെന്നും അംബാനി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.















