ന്യൂദല്‍ഹി: ഡോ, മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 2004 മുതല്‍ 2014 വരെയുള്ള കാലത്ത് റിലയന്‍സിന് നല്‍കിയത് ഒരു ലക്ഷം കോടി രൂപയുടെ കരാര്‍. റിലയന്‍സ് മേധാവി അനില്‍ അംബാനി തന്നെ വെളിപ്പെടുത്തിതാണിത്.
റിലയന്‍സിനെ മോദി സര്‍ക്കാര്‍ വഴിവിട്ട് സഹായിച്ചെന്നും റഫാല്‍ ഇടപാട് വഴി അവര്‍ക്ക് 3000 കോടി നല്‍കിയെന്നുമുള്ള വ്യാജപ്രചാരണവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ നാടെങ്ങും ചുറ്റുമ്പോഴാണ് ഇക്കാര്യം പുറത്തുവരുന്നത്.
സ്ഥിതിഗതി ഇങ്ങനായിരിക്കെയാണ് രാഹുല്‍ വ്യാജപ്രചാരണം നടത്തുന്നതും പച്ചക്കള്ളങ്ങള്‍ പറയുന്നതും വസ്തുതകളെ വളച്ചൊടിക്കുന്നതും. അനില്‍ അംബാനി അറിയിച്ചു. വിജയ് മല്ല്യയേയും നീരവ് മോദിയേയും അനില്‍ അംബാനിയേയും താന്‍ ഒരു പോലെയാണ് കാണുന്നതെന്നും രാഷ്‌ട്രീയക്കാരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയാണ് അനില്‍ പണമുണ്ടാക്കുന്നതെന്നും അടുത്തിടെ രാഹുല്‍ ഒരു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ ആരോപണം അനില്‍ നിഷേധിച്ചു.
അനില്‍ അംബാനി സത്യസന്ധനല്ലാത്ത ബിസിനസുകാരനാണെന്നും രാഷ്‌ട്രീയക്കാരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയാണ് പണമുണ്ടാക്കുന്നതെന്നും രാഹുല്‍ പറഞ്ഞതായി കണ്ടു. ഇവയെല്ലാം വ്യാജപ്രസ്താവനകളാണ്. റിലയന്‍സ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സത്യസന്ധനല്ലാത്ത ബിസിനസുകാരനായ, തട്ടിപ്പിലൂടെ പണമുണ്ടാക്കുന്ന ഒരാളെയാണോ തന്റെ സര്‍ക്കാര്‍ പത്തു വര്‍ഷം പിന്തുണച്ചതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ വ്യക്തമാക്കണം. റിയലന്‍സ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. തന്റെ അവകാശ വാദങ്ങള്‍ക്ക് രാഹുല്‍ ഒരു തെളിവും നല്‍കിയിട്ടുമില്ല. അപമാനിക്കുന്ന തരം പ്രസ്താനകള്‍ നടത്തുരാഹുല്‍ ഇവയെ ന്യായീകരിക്കാന്‍ ഉതകുന്ന ഒരു തെളിവും നല്‍കാറുമില്ല. പത്രക്കുറിപ്പില്‍ റിലയന്‍സ് ചൂണ്ടിക്കാട്ടി.















