സംഝോതാ എക്സ്പ്രസ്സ് സ്ഫോടനക്കസില്‍ പിടികിട്ടിയ യഥാര്‍ത്ഥ പ്രതികളെന്ന് സൂചന ലഭിച്ച പാക് പൗരന്മാരെ പറഞ്ഞു വിട്ടിട്ടാണ് ഇല്ലാത്ത കാവിഭീകരതയെന്ന പുകമറ സൃഷ്ടിക്കാന്‍ സ്വാമി അസീമാനന്ദയേയും മറ്റ് നിരപരാധികളെയും കള്ളക്കേസില്‍ കുടുക്കി കല്‍ത്തുറുങ്കിലടച്ചത്. സോണിയാ-മന്മോഹന് സിംഗ് ഭരണകൂടത്തിന്റെ കുബുദ്ധി തുറന്നു കാട്ടും വിധം എന്‍ഐഎ പ്രത്യേക കോടതി അവരെ നിരപരാധികളെന്നു കണ്ടെത്തി വെറുതെവിട്ടു. ആ വിധിയില്‍ കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബലിന് അസ്വസ്ഥത! അസ്റുദീന് ഒവൈസിയെന്ന ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ വാചാലനായ വക്താവും ഈ വിധിയില്‍ അസ്വസ്ഥനായി. പതിനഞ്ച് മിനിട്ട് പോലിസിനെയും പട്ടാളത്തെയും മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയിലെ ഹിന്ദുക്കളെ മുഴുവന്‍ കൊന്നൊടുക്കുമെന്ന് വീമ്പു മുഴക്കിയ അക്ബറുദീന് ഒവൈസിയുടെ സഹോദരമാണ് മേല്‍പ്പറഞ്ഞ ഒവൈസി. കപില്‍ സിബല്‍ കോടതിയോട് പരിഹാസത്തോടെ ചോദിച്ചു- എങ്കില്പിന്നെയാരാണ് അറുപത്തിയെട്ടു പേരെ കൊന്നതെന്ന്! സുപ്രീം കോടതിയിലെ പ്രഗത്ഭ അഭിഭാഷകനെന്ന് അവകാശപ്പെടുന്ന കപില്‍ സിബല്‍ ആരെ പ്രീണിപ്പിക്കാനാണെങ്കിലും ഇങ്ങനെയൊക്കെ ചോദിക്കാമോ? അദ്ദേഹത്തിന് ഒവൈസിയോട് കടപ്പാടുണ്ടാകാം. രാഹുല്‍ ഗാന്ധിക്കു ഭാരതഭരണം തിരിച്ചുപിടിക്കാന്‍ പുറത്തുനിന്ന് സഹായം ചെയ്തുകൊടുക്കുന്ന പാക്കിസ്ഥാനോടും ബാദ്ധ്യതയുണ്ടാകാം.
കപില്‍ സിബലിന്റെ, ഇപ്പറഞ്ഞ പരിമിതികളെല്ലാം മനസ്സിലാക്കിക്കൊണ്ടു തന്നെ ചോദിക്കട്ടെ. പ്രതിയുടെ നിരപരാധിത്വം ബോദ്ധ്യപ്പെട്ടാലും അവരെ വെറുതെ വിടുന്നതിനു മുമ്പ് ആരാണ് ആ കുറ്റം ചെയ്തതെന്ന് കണ്ടുപിടിച്ച് പ്രഖ്യാപിച്ച ശേഷമേ വിധി പ്രഖ്യാപിക്കാവൂയെന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം നിഷ്കര്‍ഷിക്കുന്നുണ്ടോ?
സംഝോതാ എക്സ്പ്രസ്സ് സ്ഫോടനം നടന്നത് 2007ല്‍. അന്ന് യുപിഎയുടെ ഭരണമായിരുന്നു. കപില്‍ സിബല്‍ മന്ത്രിയായിരുന്നു. ഒവൈസിയാണെങ്കില് സര്‍ക്കാരിനെ താങ്ങിനിര്‍ത്തിയ പാര്‍ട്ടിക്കാരനും. യഥാര്ധ കുറ്റവാളികളെ കണ്ടെത്തേണ്ടതും നിയമത്തിനു മുമ്പില്‍ കൊണ്ടു വരേണ്ടതും ആരുടെ ചുമതലയായിരുന്നു? ആക്രമം പാക്കിസ്ഥാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്നതാണെന്ന് ഐക്യരാഷ്ട്ര സഭയയ്ക്ക് ബോദ്ധ്യപ്പെട്ടിരുന്നു. അമേരിക്കന്‍ ഭരണകൂടത്തിനും ബോദ്ധ്യപ്പെട്ടിരുന്നു. ലോകത്തിനു പൊതുവേയും സംശയമുണ്ടായില്ല. അന്നത്തെ ദേശവിരുദ്ധ ഭരണകൂടത്തിന്റെ ഭാഗമായിരുന്നവരും കൂടെ നിന്നവരുമാണു ചോദിക്കുന്നത് ആരാണ് യഥാര്‍ത്ഥ കുറ്റവാളികളെന്ന്! കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മദനിയെ വെറുതെ വിട്ടപ്പോള്‍ മദനിയല്ലെങ്കില് പിന്നാരാണു കുറ്റം ചെയ്തതെന്ന് കപില്‍ സിബലോ ഒവൈസിയോ അവരോടൊപ്പം നില്ക്കുന്ന കമ്യൂണിസ്റ്റുകാരോ മറ്റു ഹിന്ദുവിരുദ്ധ വര്‍ഗീയവാദികളോ ചോദിച്ചില്ലല്ലോ.
കോയമ്പത്തൂരില്‍ സ്ഫോടനം നടത്തി ലാല്‍ കൃഷ്ണ അദ്വാനിയെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. അദ്വാനിജി രക്ഷപെട്ടെങ്കിലും അവിടെയും ഇരകളുണ്ടായി. കേരളത്തിലെ തീവ്ര ഇസ്ളാമിക ജിഹാദി നീക്കങ്ങളുടെ പ്രഭവശ്രോതസ്സായ മദനിയുടെ പങ്ക് സ്വാഭാവികമായും അന്വേഷണവിധേയമായി. ചാര്‍ജ് ചെയ്യപ്പെട്ട മദനിക്കുവേണ്ടി കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും കൂടെയുള്ള മറ്റു ഹിന്ദുവിരുദ്ധ വര്‍ഗീയ വാദികളും മനുഷ്യാവകാശത്തിന്റെ പേരു പറഞ്ഞ് പട പൊരുതി. മദനിക്കു വേണ്ടി ഇടതും വലതും ഒന്നു ചേര്‍ന്നു കേരള നിയമസഭയില്‍ പ്രമേയം പാസ്സാക്കി. പക്ഷേ അതേ മനുഷ്യാവകാശത്തിന്റെ വക്താക്കളിലാരും സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറും കേണല്‍ പുരോഹിതും സ്വാമി അസീമാനന്ദയും കള്ളക്കേസുകളില്‍ കുടുങ്ങി കൊടും ക്രൂരതയ്ക്ക് വിധേയമാപ്പോള്‍, ചെറു വിരല്‍ പോലും അനക്കിയില്ല. അവര്‍ക്ക് വോട്ടു ബാങ്കില്ല. അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ ചൈനയോ പാക്കിസ്ഥാനോ പടിഞ്ഞാറന്‍ ശക്തികളോ പണം തരില്ല. പിടലിക്കു പിടിക്കയും ചെയ്തേക്കാം. മനുഷ്യാവകാശത്തിന്റെ മൊത്തക്കച്ചവടക്കാര്‍ക്ക് ക്വട്ടേഷന്‍ കിട്ടണം. കൂടെ കിട്ടേണ്ടതും കിട്ടണം. ഇസ്ളാമിക തീവ്രവാദത്തിനെതിരെ കൈ ചൂണ്ടിയാല്‍ കുറ്റം! തിരിച്ചടിക്കാനും കടന്നാക്രമിക്കാനും മതിയായ പ്രകോപനമാണത്! പക്ഷേ കാവിയുടുത്തുവന്റയോ കാശ്്മീരി പണ്ഡിറ്റിന്റെയോ കഴുത്തറത്താലും ക്ഷമിച്ചുകൊള്ളണം!
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് അധികാരത്തിന്റെ ഭാഗമാകാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ജവഹര്‍ലാല്‍ നെഹ്രു പ്രവര്‍ത്തിച്ചു കാണിച്ചതാണ് തരംപോലെ മാറുന്ന ഈ ശൈലി. വിഭജനവാദികള്‍ ആഹ്വാനം ചെയ്ത ഡയറക്ട് ആക്ഷനില്‍ ഹിന്ദുജനവിഭാഗം ബംഗാളില്‍ പിടഞ്ഞു വീണപ്പോള്‍ ഇടപ്പെടാന്‍ തയ്യാറാകാത്ത നെഹ്റു പറഞ്ഞത്, ആ പണി നോക്കേണ്ടത് ബംഗാള്‍ പ്രാദേശിക ഭരണകൂടമാണെന്നായിരുന്നു. പക്ഷേ, ബിഹാറില്‍ നിവര്‍ത്തികെട്ടു തിരിച്ചടി തുടങ്ങിയപ്പോള്‍ അടിച്ചൊതുക്കുമെന്ന് പ്രഖ്യാപിച്ചു.
കാവിഭീകരതയെന്ന ഇല്ലാത്ത പൊല്ലാപ്പ് ഉണ്ടാക്കിയെടുത്ത് ഇസ്ളാമിക ഭീകരതയെ ന്യായീകരിക്കാനും ഹിന്ദുവിനെ അടിച്ചമര്‍ത്താനും അടുത്തകാലത്ത് കുബുദ്ധി കാട്ടിയത് സോണിയയും ചിദംബരവും ദ്വിഗ് വിജയ് സിങ്ങും ശശി തരൂരും മറ്റുമാണ്. പക്ഷേ, അങ്ങനെയൊന്ന് വരുത്തിവെച്ച് ഹിന്ദുവിനെ കുരുക്കിലാക്കാന്‍ പണിതുടങ്ങിയതു നെഹ്രുവായിരുന്നു. 1948ല്‍ മഹാത്മാ ഗാന്ധിക്കെതിരെ വധശ്രമം ഒരിക്കലുണ്ടായിട്ടും വേണ്ട രക്ഷാക്രമീകരണങ്ങളും നടപടികളുമെടുക്കാതെ ഗാന്ധിവധത്തിനു വഴിവെച്ചു കൊടുത്തു. അടുത്തശ്രമം ആ കേസില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തെ കുടുക്കാനായിരുന്നു. വീര സവര്‍ക്കറെ ഇല്ലാതാക്കാനായിരുന്നു. അങ്ങനെ, വളരുന്ന ഹിന്ദുവിനെ തകര്‍ക്കാനായിരുന്നു. സംഘത്തിനതിലൊരു പങ്കുമില്ലെന്ന് കോടതികളും അന്വേഷണക്കമ്മീഷനുകളും വ്യക്തമാക്കി. ഹിന്ദുവിരോധം ഭ്രാന്തായി മാറിയിട്ടില്ലാത്ത പൊതു സമൂഹവും തിരിച്ചറിഞ്ഞു. വീര സവര്‍ക്കറെ കുടുക്കാന്‍ നടത്തിയ കുതന്ത്രങ്ങള്‍ നെഹ്രുവിന്റെ കാബിനറ്റില്‍ നിന്നു തന്നെ തിരിച്ചറിഞ്ഞ ഡോ ബി ആര് അംബേദ്കര്‍, സവര്‍ക്കര്‍ക്കു വേണ്ടി കേസ് വാദിച്ച വക്കീലിനെ രഹസ്യമായി കണ്ടതും സവര്‍ക്കറുടെ നിരപരാധിത്വം കോടതിക്കു ബോദ്ധ്യപ്പെട്ടതും ചരിത്രമാണ്. ഹിന്ദുവിന് ചരിത്രപാഠവുമാണ്. കുറ്റം നിര്‍വ്വഹിച്ച ഗോഡ്സേ, ഗാന്ധിവധത്തിനു പിന്നിലെ ഗൂഢാലോചനയിലെ നിര്‍ണ്ണായക ഘടകമാണെന്നിരിക്കയാണ് അദ്ദേഹത്തെ അതി തിടുക്കത്തില്‍ വധശിക്ഷയ്ക്കു വിധേയനാക്കിയത്. ഗോഡ്സേ ജീവിച്ചിരുന്നാല്‍ സത്യം വളച്ചൊടിക്കാന്‍ അവസരം നഷ്ടമാകുമായിരുന്നല്ലോ. ചുരുക്കത്തില്‍ ഇല്ലാത്ത കാവിഭീകരത സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നെഹ്രുവില്‍ തുടങ്ങി പിന്തലമുറ തുടര്‍ന്നു പോരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: