Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മതവും സൗന്ദര്യവും തമ്മിലെന്ത്?

ജോഷി ജി. ആചാരിbyജോഷി ജി. ആചാരി
Apr 28, 2019, 03:42 am IST
inVaradyam

കര്‍ക്കശമായ മതശാസനങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മതത്തിന്റെ സൗന്ദര്യ വര്‍ദ്ധനോപാധികളാണോ?

 മതം അനുശാസിക്കുന്ന വിശ്വാസങ്ങള്‍, ആചാരങ്ങള്‍, വസ്ത്രധാരണ രീതികള്‍, ജീവിത രീതികള്‍ എല്ലാം മനുഷ്യന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു എങ്കില്‍കൂടി, പ്രാകൃതമെന്ന് വിളിക്കാവുന്ന അവയില്‍ പലതും എന്തുകൊണ്ട് അഭിമാനകരമായി കണക്കാക്കപ്പെടുകയും മനുഷ്യന്‍ അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു? മതം എന്നത് മതം ആയിട്ടും അഭിപ്രായം ആയിട്ടും സ്വീകാര്യം. കയ്‌പേറിയതെങ്കിലും ശീലം ഒന്നിനെ മധുരമുള്ളതാക്കുമെന്ന് കവിവാക്യം.

ഒരു വിഭാഗം ജനങ്ങള്‍ നിശ്ചിത അളവിലുള്ള വളയങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കഴുത്തില്‍ ഇട്ടുകൊണ്ട് കഴുത്തിന്റെ നീളം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി സ്വയം രൂപമാറ്റം വരുത്തി സൗന്ദര്യമുള്ളവരായിത്തീര്‍ന്ന് അതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. സൗന്ദര്യം എന്നത് അതാണെന്നും, അത് നേടിയെടുക്കേണ്ടത് കഴുത്തില്‍ വളയങ്ങളിട്ട് കഴുത്തിന്റെ നീളം കൂട്ടിയെടുത്തിട്ടാണെന്നും അവര്‍ കരുതുന്നു. എന്നാല്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ വ്യത്യസ്തമായവര്‍ അതിനെ ഭ്രാന്ത് എന്നു വിശേഷിപ്പിച്ചേക്കാം.

തന്റെ സമൂഹം അംഗീകരിച്ച മത വിശ്വാസങ്ങളും കര്‍ക്കശങ്ങളായ മത ശാസനങ്ങളും അണുവിട തെറ്റാതെ അതനുസരിച്ച് ജീവിച്ച് മതം വച്ചുനീട്ടുന്ന സ്വര്‍ഗ്ഗത്തെ നേടാന്‍ ശ്രമിക്കുന്നവരും, കഴുത്തില്‍ വളയങ്ങളിട്ട് അതിന്റെ നീളം കൂട്ടി സമൂഹത്തില്‍ നിലനില്‍ക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പൂര്‍ത്തീകരണം തേടാന്‍ ശ്രമിക്കുന്നവരും തമ്മിലുള്ള ചേര്‍ച്ചയും വ്യത്യാസവും എന്തെന്ന് നോക്കാം.

സാമ്യം: ഒരു കൂട്ടര്‍ സമൂഹം അംഗീകരിച്ച സൗന്ദര്യത്തിലേക്ക് എത്തിച്ചേരാന്‍ കഴുത്തില്‍ വളയങ്ങള്‍ ഇട്ടുകൊണ്ട് ശ്രമിക്കന്നു. മറ്റേ കൂട്ടര്‍ വളയങ്ങള്‍ക്ക് തുല്യമായ കര്‍ക്കശ മതശാസനങ്ങള്‍ പിന്തുടര്‍ന്ന് അവരുടെ സമൂഹം വിശ്വസിച്ച് അംഗീകരിച്ച സ്വര്‍ഗ്ഗ പ്രാപ്തി ലക്ഷ്യമാക്കുന്നു. വിശ്വാസത്തിലും ലക്ഷ്യത്തിലേക്ക് എത്താനുള്ള പരിശ്രമത്തിലും  ഇരുകൂട്ടരും തുല്യരാണ്.

 വ്യത്യാസം:  വളയങ്ങളിട്ട് കഴുത്തിന്റെ നീളം കൂട്ടി സൗന്ദര്യം നേടാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പമാണ് ലോകോത്തരമെന്ന് പറഞ്ഞ് വളയങ്ങളുമായി മറ്റൊരുവന്റെ കഴുത്തിന് നീളം കൂട്ടാന്‍ വരുന്നില്ല. എന്നാല്‍ ശ്രേഷ്ഠമായ സ്വര്‍ഗ്ഗം ലക്ഷ്യമാക്കുന്നവര്‍ സ്വന്തം കഴുത്തില്‍ വളയങ്ങള്‍ ഇട്ടുകൊണ്ട് അവനവന്റെ കഴുത്തിന്റെ നീളം കൂട്ടുന്നു എന്നുമാത്രമല്ല, തന്റെ സ്വര്‍ഗ്ഗപ്രാപ്തിക്ക് വേണ്ടി വളയങ്ങളുമായി അന്യന്റെ കഴുത്തിന് നേരേ വരികയും ചെയ്യുന്നു.

ഒരുവന് സ്വീകാര്യമല്ലാത്ത സൗന്ദര്യസങ്കല്‍പ്പത്തിലേക്ക് അവനെയെത്തിക്കാന്‍ അവന്റെ നേരേ നീട്ടപ്പെടുന്ന വളയങ്ങളാണ് ലോകത്തിലെ മനുഷ്യരുടെ പല അസ്വസ്ഥതകള്‍ക്കുമുള്ള പ്രധാന കാരണം.

കര്‍ക്കശമായ മത ശാസനങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മതത്തിന്റെ ‘സൗന്ദര്യ’ വര്‍ദ്ധനോപാധികളാണൊ എന്ന ചോദ്യത്തിന്, സൗന്ദര്യത്തിനുവേണ്ടി കഴുത്തിന്റെ നീളം കൂട്ടാന്‍ ഉപയോഗിക്കുന്ന വളയങ്ങള്‍ പോലെ സ്വര്‍ഗ്ഗപ്രാപ്തിക്ക് വേണ്ടിയുള്ള കര്‍ക്കശങ്ങളായ മത ശാസനങ്ങളും മതത്തിന്റെ ‘സൗന്ദര്യം’ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ തന്നെയെന്ന് ഉത്തരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.