വൂഹന്‍: ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളും പി.വി. സിന്ധുവും ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിലെത്തി. ജപ്പാന്‍ താരം തകഹാഷി സായകയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 21-14, 21-7.
ഇരുപത്തെട്ട് മിനിറ്റു നീണ്ട പോരാട്ടത്തില്‍ സിന്ധു അനായാസം ജയിച്ചുകയറുകയായിരുന്നു. രണ്ടാം റൗണ്ടില്‍ സിന്ധു ഇന്തോനേഷ്യന്‍ താരം കൊയറുനിസയെ നേരിടും.
ലോക ഒമ്പതാം നമ്പര്‍ സൈന നെഹ്‌വാള്‍ കടുത്ത പോരാട്ടത്തില്‍ ചൈനയുടെ ഹാന്‍ യൂവിനെ കീഴടക്കി. മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിലാണ് സൈന രണ്ടാം റൗണ്ട് ഉറപ്പിച്ചത്. സ്‌കോര്‍: 12-21, 21-11, 21-17. ആദ്യ ഗെയിം നഷ്ടമായ സൈന പിന്നീട് മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. സൗത്ത് കൊറിയന്‍ താരം കിം ഗാ യുനാണ് സൈനയുടെ അടുത്ത എതിരാളി.
പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം സമീര്‍ വര്‍മനും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കടുത്ത പോരാട്ടത്തില്‍ ജപ്പാന്റെ സകായി കസുമസയെ തോല്‍പ്പിച്ചു. സ്‌കോര്‍: 21-13, 17-21, 21-18. ഹോങ്കോങ്ങ് താരം നിങ്ക് കാ ലോങ്ങ് ആന്‍ഗസാണ് സമീറിന്റെ അടുത്ത എതിരാളി.
















