തിരുവനന്തപുരം: സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ ഗതാഗത കമ്മീഷണറുടെ ഉത്തരവ്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തലവനായി മൂന്നംഗ സ്‌ക്വാഡാണ് രൂപീകരിക്കുക.
മിന്നല്‍ പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോയിന്റ് ആര്‍ടിഒയ്‌ക്കാണ് സ്‌ക്വാഡുകളുടെ മേല്‍നോട്ട ചുമതല. എല്ലാ ബസുകളുടേയും മുന്‍ കേസുകള്‍ കണ്ടെത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സ്വകാര്യ ബസിലെ യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തിന് പിന്നാലെയാണ് ഗതാഗത വകുപ്പിന്റെ നടപടി. സംഭവത്തിന് പിന്നാലെ നിരവധി പേര്‍ സമാനമായി മോശം അനുഭവങ്ങള്‍ വിവരിച്ച് രംഗത്തെത്തിയിരുന്നു. ബസിനെതിരെ തന്നെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
















