Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സാലു മരാദ തിമ്മക്ക മരം നടുകയാണ്

ഡോ.അനില്‍കുമാര്‍ വടവാതുര്‍byഡോ.അനില്‍കുമാര്‍ വടവാതുര്‍
Apr 21, 2019, 05:30 am IST
inVaradyam

വളരെ അദ്ഭുതകരമായൊരു കാഴ്ചയാണത്. ചുട്ടുപൊള്ളുന്ന വെയിലില്‍ വിയര്‍ത്തൊലിച്ച് സഞ്ചരിക്കുമ്പോള്‍ പെട്ടെന്നൊരു പച്ചപ്പ് വന്ന് മൂടുന്നു. ഹൈവേയുടെ ഇരുവശത്തും നിറഞ്ഞ ഇലച്ചാര്‍ത്തുമായി പരന്ന് നിരയൊത്ത് നില്‍ക്കുന്ന ആല്‍മരങ്ങള്‍. കൃത്യം നാലു കിലോമീറ്റര്‍ ദൂരം മുഴുവനും അവ നിരനിരയായി നില്‍ക്കുകയാണ്.

ഒരൊറ്റ വ്യക്തി അരനൂറ്റാണ്ടുകാലത്തെ ശ്രമംകൊണ്ട് നട്ടുവളര്‍ത്തിയ മരങ്ങളാണവ. കര്‍ണാടകയിലെ ഹുലിക്കല്‍ കുഡൂര്‍ ഹൈവേയില്‍ നിറഞ്ഞുനില്‍ക്കുന്ന മാമരങ്ങളുടെ അമ്മ ഹുലിക്കല്‍ ഗ്രാമത്തിലെ മണ്‍വീട്ടില്‍ അന്തിയുറങ്ങുന്നു. നാട്ടുകാര്‍ അവരെ വിളിക്കുന്നത് സാലു മരാദ തിമ്മക്ക. സാലു മരാദ എന്നാല്‍ നിരയൊത്ത് നില്‍ക്കുന്ന മാമരങ്ങള്‍ എന്നര്‍ത്ഥം.

തിമ്മക്കയ്‌ക്ക് സ്‌കൂള്‍ വിദ്യാഭ്യാസമില്ല. വിധവാ പെന്‍ഷന്‍ ഒഴിച്ച് മറ്റ് വരുമാനമില്ല. കെട്ടുറപ്പുള്ള വീടോ കൃഷിയിറക്കാന്‍ ഭൂമിയോ ഇല്ല. പക്ഷേ തിമ്മക്ക സമ്പന്നയാണ്. എണ്‍പത് വര്‍ഷങ്ങള്‍കൊണ്ട് 8000 മരങ്ങള്‍ നട്ടുവളര്‍ത്തിയ സമ്പന്ന. ഹുലിക്കല്‍-കുഡൂര്‍ ഹൈവേയില്‍ 384 ആല്‍മരങ്ങള്‍ നട്ട് നനച്ച് വളര്‍ത്തിയെടുത്താണ് അവര്‍ സമ്പന്നയായത്. മരണമാണവരുടെ മക്കള്‍. മരങ്ങളെ പോറ്റി വളര്‍ത്തുകയാണവരുടെ ധര്‍മ്മം. ആ നിസ്വാര്‍ത്ഥ സേവനത്തിന് അവര്‍ക്ക് ലഭിച്ചത് 2019 ലെ പത്മശ്രീ പുരസ്‌കാരം.

എട്ടര പതിറ്റാണ്ടിനപ്പുറമാണ് ഭര്‍ത്താവ് ബിക്കാല ചിക്കയ്യയുടെ കൈപിടിച്ച് തിമ്മക്ക തുങ്കൂറില്‍ നിന്ന് ഇവിടേക്കെത്തിയത്. കാലിമേച്ചും കൂലിപ്പണിയെടുത്തും അഷ്ടിക്കു വകതേടിയ ഭര്‍ത്താവിന് തുണയായി തിമ്മക്ക കരിങ്കല്‍ മടയിലെ തൊഴിലാളിയായി. പക്ഷേ യൗവനം കടന്നുപോകവേ അവര്‍ ഒരു സത്യമറിഞ്ഞു. തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാവില്ല.

കടുത്ത നിരാശയായിരുന്നു ആദ്യം. കുട്ടികള്‍ ഉണ്ടാകാത്ത സ്ത്രീയോട് ഗ്രാമീണര്‍ കാട്ടിയ അകല്‍ച്ചയായിരുന്നു അടുത്ത ദുഃഖം. തിമ്മക്കയും ഭര്‍ത്താവും  ഗ്രാമത്തില്‍ ഒറ്റപ്പെട്ടു. വേദനയുടെ ആ നാളുകളിലാണ് ഒറ്റമകനു പകരം ഒരായിരം മരങ്ങളെ മക്കളായി പെറ്റു വളര്‍ത്താമെന്ന തിരിച്ചറിവ് അവര്‍ക്ക് ആവേശമായത്. വൃക്ഷങ്ങളുടെ നാശം നാട്ടിലുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് തിമ്മക്ക ബോധവതിയായിരുന്നു. നാട്ടറിവുകളുടെ തെളിമയില്‍ അവര്‍ വൃക്ഷങ്ങളെ പ്രണയിച്ചു. ഭര്‍ത്താവ് ബിക്കാല ചിക്കയ്യ ഒപ്പം നിന്നു.

അങ്ങനെയാണ് 1948 ലെ കാലവര്‍ഷക്കാലത്ത് തിമ്മക്കയും ചിക്കയ്യയും കൈക്കോട്ടെടുത്തത്. സ്വയം പതിവെച്ചെടുത്ത ആലിന്‍ തൈകളുമായി അവര്‍ ഹുലിക്കല്‍ കുഡുര്‍ റോഡിലേക്കിറങ്ങി. കുറ്റിയടിച്ച് ചരട് പിടിച്ച് നിരനിരയായി കുഴിയെടുത്ത് മരങ്ങള്‍ നട്ടു. അവ പശുക്കള്‍ തിന്നാതെയിരിക്കാനായി മുള്‍ച്ചെടികള്‍കൊണ്ട് വേലിയൊരുക്കി. കാലവര്‍ഷം പോയി കൊടുംവേനല്‍ വന്നിട്ടും തിമ്മക്ക പതറിയില്ല. കിലോമീറ്ററുകള്‍ നടന്ന് ശേഖരിച്ച വെള്ളം തലയിലേറ്റി ഓരോ മരത്തിനും ദാഹമകറ്റി. വര്‍ഷം കഴിയും തോറും ആല്‍മരങ്ങളുടെ എണ്ണം വര്‍ധിച്ചു. വഴിയോരത്ത് നിരയൊത്ത് മരങ്ങള്‍ നട്ടുവളര്‍ത്തിയ വൃക്ഷലക്ഷ്മിയെ ‘സാലു മരാദ തിമ്മക്ക’യെന്ന് നാട്ടുകാര്‍ വിളിച്ചു. സാലുമരാദ എന്നാല്‍ വരിയൊത്ത് നില്‍ക്കുന്ന മരങ്ങള്‍ എന്ന് ഏകദേശ അര്‍ത്ഥം.

വഴിയരികില്‍ മാത്രമായിരുന്നില്ല തിമ്മക്കയുടെ വൃക്ഷം നടീല്‍. സാധിക്കുന്നിടത്തൊക്കെ അവര്‍ മരം നട്ടു. നട്ടമരങ്ങളെയൊക്കെ നനച്ച് പരിപാലിച്ചു. അങ്ങനെ എണ്ണായിരത്തില്‍പ്പരം മരങ്ങള്‍. 1991-ല്‍ ഭര്‍ത്താവ് ചിക്കയ്യ അന്തരിച്ചിട്ടും തിമ്മക്ക പിന്‍വാങ്ങിയില്ല.

ആ കരുത്താണ് 2016-ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 വനിതകളിലൊരാളായി ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍) തിമ്മക്കയെ തെരഞ്ഞെടുക്കാന്‍ ഇടയാക്കിയത്. തുടര്‍ന്ന് എത്രയോ അംഗീകാരങ്ങള്‍. നാഷണല്‍  സിറ്റിസണ്‍സ് അവാര്‍ഡ്. ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, കര്‍ണാടക കല്‍പവല്ലി അവാര്‍ഡ് എന്നിങ്ങനെ പുരസ്‌കാരങ്ങളുടെ നീണ്ട നിര തിമ്മക്കയെ തേടിയെത്തി. അവസാനമായി ഭാരത സര്‍ക്കാരിന്റെ അംഗീകാരമായ ‘പത്മശ്രീ’ ബഹുമതിയും.

പത്മപുരസ്‌കാരം ഏറ്റുവാങ്ങാന്‍ രാഷ്‌ട്രപതി ഭവനിലെത്തിയ തിമ്മക്ക അവിടെയും പതിവ് തെറ്റിക്കാന്‍ മറന്നില്ല. പുരസ്‌കാരം സ്വീകരിച്ച് വണങ്ങിയ തിമ്മക്ക രാഷ്‌ട്രപതിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു. ”ഈ ദേശക്കെ ദേവരു വള്ളെയാഡു മാഡലി” (ഈശ്വരന്‍ ഈ രാജ്യത്തെ അനുഗ്രഹിക്കട്ടെ) അപൂര്‍വമായ ഈ സ്‌നേഹപ്രകടനത്തില്‍ ലയിച്ച രാഷ്‌ട്രപതി ഇങ്ങനെ കുറിച്ചു” തിമ്മക്കയുടെ മാതൃക രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കുന്ന യത്‌നത്തില്‍ ആവേശം പകരുക തന്നെ ചെയ്യും.”

പരിസ്ഥിതി ബോധത്തിന്റെ പര്യായമായാണ് ഇന്ന് തിമ്മക്ക അറിയപ്പെടുന്നത്. ജീവിതത്തിന്റെ നല്ല നാളുകളിലെ ദാരിദ്ര്യം. പിറക്കാത്ത കുട്ടികളെ കുറിച്ചുള്ള വേദനകള്‍. വെള്ളപ്പൊക്കത്തില്‍ തന്റെ കൊച്ചുവീട് ഒലിച്ചുപോയത്. കടുത്ത വരള്‍ച്ചകള്‍.

പക്ഷേ അവയ്‌ക്കൊന്നിനും ആ പാവം നാട്ടിന്‍പുറത്തുകാരിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല. വയസ്സ് 107 കഴിഞ്ഞിട്ടും തന്റെ ഹരിത സ്വപ്‌നങ്ങള്‍ക്ക് ഊടുംപാവും പകരുന്ന തിരക്കിലാണവര്‍. ഹുലിക്കല്‍ ഹൈവേയിലെ ആല്‍മരങ്ങളുടെ തണുത്ത തണലും നനുത്ത കാറ്റും ഇന്നും തിമ്മക്കയെ ആവേശംകൊള്ളിക്കുന്നു. ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്തിനാണ് ഇങ്ങനെയുള്ളവരുടെ പിന്നാലെ പോകുന്നത് ‘ ; സെൽഫി എടുക്കാനെത്തിയ ആരാധകനോടുള്ള അജിതിന്റെ ആ നോട്ടം

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

Kerala

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി മുടങ്ങും

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

ഭാര്‍ഗ്ഗവാസ്ത്ര

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.