കൊച്ചി: സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി കോണ്‍ഗ്രസിനോട് സഹകരിക്കുമെന്ന് പാര്‍ട്ടിയുടെ കേരളാ ഘടകം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലപ്പുറത്ത് എല്‍ഡിഎഫിനേയും കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ യുഡിഎഫിനേയും പിന്തുണയ്‌ക്കുമെന്ന് സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. ഷക്കീര്‍ അലി, സി.ജെ. വര്‍ഗീസ്, വിനോദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















