ചാലക്കുടിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‌വേണ്ടി വേറിട്ട പ്രചാരണമായിരുന്നു പെരുമ്പാവൂരിലേത്. വോട്ടഭ്യര്‍ത്ഥിക്കുന്നതോടൊപ്പം പൊതുജനത്തിന് ഒരുപേപ്പര്‍ പേനകൂടി സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും ചേര്‍ന്ന് സമ്മാനിച്ചു. ഈ പേപ്പര്‍ പേനയുടെ ഇരുവശത്തുമായി സ്ഥാനാര്‍ത്ഥിയുടെ പേരും, ചിത്രവും, ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്.
കൂടാതെ ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പേനയ്‌ക്കുള്ളിലെ വിത്ത് മുളച്ച് വലിയൊരു മരമാകുമെന്നും, ഇത് പ്രകൃതിക്ക് വലിയ ഗുണമാകുമെന്നുമാണ് ഇതിലൂടെ ബിജെപി മുന്നോട്ട് വയ്‌ക്കുന്ന സന്ദേശം.
കേരള കോണ്‍ഗ്രസ്സ് പി.സി. തോമസ് വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. എല്‍ദോസാണ് ഇത്തരത്തില്‍ പേനകള്‍ നിര്‍മിച്ച് സ്ഥാനാര്‍ത്ഥിക്ക് സൗജന്യമായി നല്‍കിയത്. ഏകദേശം മുന്നൂറോളം പേനകള്‍ ഇന്നലെ മാത്രം വിതരണം ചെയ്തു.
















