Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

എറണാകുളത്ത് ക്രമസമാധാനം ചര്‍ച്ചയാകാത്തത് എന്തുകൊണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2019, 09:00 am IST
in Local News

കൊച്ചി: വോട്ടെടുപ്പിന് അഞ്ചുദിവസം മാത്രം ശേഷിക്കെയും കൊച്ചിയിലെ കുറ്റകൃത്യങ്ങളടക്കം ക്രമസമാധാന വിഷയങ്ങള്‍ എറണാകുളം മണ്ഡലത്തില്‍ ചര്‍ച്ചയാകാത്തതെന്തുകൊണ്ടെന്ന ചോദ്യം സജീവമാകുന്നു. ക്രമസമാധാനം സംസ്ഥാന വിഷയമാണെന്ന ന്യായം പറയുമ്പോള്‍ ചര്‍ച്ച ചെയ്യുന്ന മറ്റു വിഷയങ്ങളെല്ലാം സംസ്ഥാനവിഷയങ്ങളും പ്രാദേശിക വിഷയങ്ങളുമാണെന്നതാണ് ശ്രദ്ധേയം. 

എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികളുടെ മേല്‍ വിവിധ ക്രിമിനല്‍ കുറ്റങ്ങളുടെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തിലും ഈ വിഷയം ചര്‍ച്ചയാകാത്തതില്‍ ദുരൂഹത ഏറെയാണ്. മാധ്യമങ്ങളില്‍ പലതും ഈ വിഷയം ചര്‍ച്ചയാക്കുന്നതേയില്ല.

ബിജെപി ദേശീയാധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചതുപോലെ, എല്‍ഡിഎഫ്- യുഡിഎഫ് തമ്മില്‍ ധാരണയാണിതിനും പിന്നില്‍. അഴിമതിക്കാര്യത്തില്‍ എല്‍ഡിഎഫ് ഭരണം വരുമ്പോള്‍ യുഡിഎഫ് അഴിമതികള്‍ മറയ്‌ക്കും യുഡിഎഫ് വരുമ്പോള്‍ എല്‍ഡിഎഫ് മറയ്‌ക്കും എന്നതുപോലെ രണ്ടു കൂട്ടരും ധാരണയിലെത്തി എറണാകുളം മണ്ഡലത്തിലെ ക്രമസമാധാന വിഷയങ്ങള്‍ ചര്‍ച്ചയില്‍നിന്നൊഴിവാക്കുകയാണ്.

അക്രമങ്ങള്‍, ആക്രമണങ്ങള്‍, ലഹരി മരുന്നിടപാടുകള്‍, വിവിധ മാഫിയകള്‍ തുടങ്ങി ഭീകര പ്രവര്‍ത്തനംവരെ മണ്ഡലത്തില്‍ ജനങ്ങള്‍ക്ക് തലവേദനയാണ്. എന്നാല്‍, ഈ വിഷയങ്ങളൊന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ചര്‍ച്ചകളിലും വരുന്നില്ല. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷവും കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും ഭരിക്കുന്നത് യുഡിഎഫുമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് മുന്നണികള്‍ക്കും കൂട്ടുത്തരവാദിത്തം ഇക്കാര്യത്തിലുണ്ട്. അതുകൊണ്ടുതന്നെയാണ് ക്രമസമാധാനം വിഷയമാക്കാതെ നോക്കുന്നതെന്നും ആക്ഷേപമുണ്ട്.

എറണാകുളത്തെ മൂന്ന് കൊലപാതക കേസുകളുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സ്ഥാനാര്‍ഥിയും സിപിഎം നേതാവുമായ പി. രാജീവിന്റെ പേരുയര്‍ന്നിരുന്നു. സംസ്ഥാനത്തെ ഭരണകക്ഷിയുടെ ജില്ലയിലെ നേതാവെന്ന നിലയില്‍ പോലീസ് നടപടികളില്‍ ഇടപെട്ടതുള്‍പ്പെടെയാണ് ആക്ഷേപങ്ങള്‍. യുഡിഎഫ് സ്ഥാനാര്‍ഥിയും എംഎഎയുമായ ഹൈബി ഈഡനെതിരേ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായര്‍ ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങളുണ്ട്. പക്ഷേ ഇതൊന്നും രാഷ്‌ട്രീയ വേദികളില്‍ പോലും ചര്‍ച്ചയില്‍ വരുന്നില്ല. 

വരാപ്പുഴയില്‍ ശ്രീജിത്തെന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു കൊന്ന സംഭവത്തിന് അടിസ്ഥാന കാരണം രാഷ്‌ട്രീയമാണ്. ഭരണകക്ഷിക്ക് അനുകൂലമായി അന്ന് പോലീസിനെ വിനിയോഗിക്കുകയായിരുന്നുവെന്നും പോലീസ് പ്രവര്‍ത്തിച്ചത് സിപിഎം ജില്ലാ നേതാക്കളുടെ നിര്‍ദ്ദേശങ്ങളിലായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നു. സ്ഥാനാര്‍ഥി പി. രാജീവന്റെ ഇടപെടലാണ് ചിലര്‍ ആരോപിച്ചത്. കേസില്‍ കുറ്റക്കാരനായി സംശയിച്ച മാറ്റി നിര്‍ത്തിയ പോലീസ് ഓഫീസറെ കൂടുതല്‍ അധികാരമുള്ള പദവിയില്‍ നിയമിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പായിരുന്നു. ഇതിലും ചില ദുരൂഹതകള്‍ പ്രചരിച്ചു.

മഹാരാജാസ് കോളെജില്‍, എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടത് കേരളം മുഴുവന്‍ ചര്‍ച്ചയായതാണ്. കേസില്‍ സിപിഎം നേതാക്കളില്‍ ചിലരുടെ പെരുമാറ്റങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ചില നേതാക്കളുമുള്‍പ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇസ്ലാമിക ഭീകര സംഘടനാ ബന്ധമുള്ളവരാണ് കേസില്‍ പ്രതികളെന്ന് വ്യക്തമായിരുന്നു. കേസ് കൈകാര്യം ചെയ്തതിലും തുടര്‍ നടപടികളിലും സിപിഎം നാമ നിര്‍ദ്ദേശം ചെയ്ത എംഎല്‍എ, അന്തരിച്ച സൈമണ്‍ ബ്രിട്ടോയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പി. രാജീവിനെതിരേയാണ് ചില ആരോപണങ്ങള്‍ ഉയര്‍ന്നത്. പക്ഷേ, ആ വിഷയവും ചര്‍ച്ചയാകുന്നില്ല.

കാക്കനാടിനടുത്ത് വാഴക്കാലയില്‍ ജിബിന്‍ വര്‍ഗീസെന്നയാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവം വലിയ ചര്‍ച്ചയായതാണ് മണ്ഡലത്തില്‍. അവിഹിത ബന്ധം കണ്ടുപിടിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം എന്നാണ് വാര്‍ത്തകള്‍. ആറ് പ്രതികള്‍ പിടിയിലായതില്‍ ഒരാള്‍ സിപിഎമ്മിന്റെ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ്. ഇയാള്‍ക്കുവേണ്ടി സിപിഎം നേതാക്കള്‍ പോലീസില്‍ ഇടപെട്ടുവെന്നും അതി ലും പി.രാജീവിന്റെ പങ്കുണ്ടെന്നും വാര്‍ത്തകള്‍ വന്നു. പക്ഷേ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടികളാരും ആ വിഷയത്തില്‍ പ്രത്യക്ഷത്തില്‍ ഇടപെട്ടില്ല. എന്നാല്‍, ഈ കേസും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ല. ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ടക്കൊല സംഭവിച്ചാല്‍ എന്തുപേരിലായാലും പ്രതികരിക്കുന്ന സംസ്ഥാനത്ത് ഈ വിഷയം തെരഞ്ഞെടുപ്പ് പ്രസംഗ വേദികളില്‍ പോലുമില്ല.

ഹൈബി ഈഡന്റെ പേര് എറണാകുളത്ത് സ്ഥാനാര്‍തഥിയായി വന്നപ്പോഴാണ് സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി സരിതാ നായരുടെ ആരോപണം വീണ്ടും വന്നത്. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ഹൈബി ഈഡനും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഈ വിഷയം ഈഡന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുംവരെ ചര്‍ച്ച ചെയ്‌തെങ്കിലും പിന്നീട് ഉയര്‍ന്നില്ല.

നഗരത്തിലും ജില്ലയിലാകെയും മണ്ഡലത്തില്‍ പ്രേത്യകിച്ചും ഒരുമാസത്തിനിടെ സ്ത്രീപീഡനം മയക്കുമരുന്ന് വില്‍പ്പന, ആക്രമണം, മോഷണം, വധശ്രമം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളുണ്ടായിട്ടും അതൊന്നും ചര്‍ച്ചയാക്കാത്തതും യുഡിഎഫ്-എല്‍ഡിഎഫ് ധാരണയാണെന്നു വേണം കരുതാന്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.