Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹോത്സവവും വിഷു ആഘോഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2019, 04:56 am IST
in Editorial

ജനാധിപത്യ പ്രക്രിയയില്‍ തെരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് മഹോത്സവമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടമായ ഏപ്രില്‍ 23 നാണ് കേരളത്തിലെ വോട്ടെടുപ്പ്. അതിനു എട്ടുദിവസം ശേഷിക്കെയാണ് വിഷു ആഘോഷവും. 

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഈ ആഘോഷവേള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. രാഷ്‌ട്രീയവും പ്രകടനപത്രികയും വിവരിച്ച് ജനങ്ങളെ ബോധവാന്മാരാക്കി വോട്ടുറപ്പിക്കുന്നതിനുപകരം കലുഷിതമായ അന്തരീക്ഷമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. ബിജെപി എന്തുപറഞ്ഞാലും അത് വിവാദത്തിലാക്കാനാണ് ഇടത്-വലതു നേതാക്കള്‍ ബോധപൂര്‍വം ശ്രമിക്കുന്നത്. വിഷുദിനത്തില്‍പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുംവിധമുള്ള പ്രചാരണത്തിന്റെ കെട്ടഴിച്ചുവിട്ട് മനസ്സമാധാനം ഇല്ലാതാക്കുകയാണ്.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെത്തുംവരെ ഒരു വിവാദവും ഇല്ലായിരുന്നു. ദേശീയതലത്തിലും അതിനപ്പുറവും വയനാട് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് രാഹുലിന്റെ സാന്നിധ്യമാണ്. പുലിയിറങ്ങിയതുപോലെ രാഹുല്‍ വയനാട്ടില്‍ ഇറങ്ങിയപ്പോള്‍ കോണ്‍ഗ്രസിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു മുസ്ലീം ലീഗിന്റെ ആവേശം. കോണ്‍ഗ്രസ് കൊടിയേക്കാള്‍ എണ്ണത്തിലും വലുപ്പത്തിലും ലീഗ് കൊടിയാണ് ഉയര്‍ന്നുപൊങ്ങിയത്. ലീഗിന്റെ കൊടിയാകട്ടെ പാകിസ്ഥാന്‍ പതാകയ്‌ക്ക് സമാനവുമാണ്.

രാഹുലിനെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ കൊടിമേളം കണ്ടപ്പോള്‍ ഇത് പാകിസ്ഥാനിലെ പ്രചാരണമെന്ന് തോന്നിപ്പിക്കുന്നു എന്ന് അമിത്ഷാ പറഞ്ഞതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനും ലീഗിനും ഇല്ലാത്ത വാശിയിലാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. അതോടൊപ്പം സിപിഎം സെക്രട്ടറിയും. അമിത്ഷാ മാപ്പുപറയണമെന്നുവരെ ആവശ്യപ്പെട്ട് അലറിവിളിക്കുന്ന കാഴ്ചയാണ് കാണാനായത്. തമിഴ്‌നാട്ടില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസിനെയും ലീഗിനേയും സന്തോഷിപ്പിക്കാനുള്ള ശ്രമമാണിതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം.

പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ട് നടത്തിയ പ്രസംഗവും വിവാദത്തിലാക്കാന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസും ശ്രമിക്കുകയാണ്. ആചാര മര്യാദകളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ബിജെപി മുന്നിലുണ്ടാകുമെന്ന് പറഞ്ഞത് വര്‍ഗീയ പ്രചാരണമാണെന്നാണ് മുഖ്യമന്ത്രിയുടെയും മറ്റും വിമര്‍ശനം. ഏതെങ്കിലും മതത്തിന്റെ വിശ്വാസം സംരക്ഷിക്കുമെന്നല്ല നരേന്ദ്രമോദി പറഞ്ഞത്. എന്തുകൊണ്ട് കോഴിക്കോട്ട് ശബരിമലയുടെ പേര് പ്രധാനമന്ത്രി പറഞ്ഞില്ലെന്ന ചോദ്യവും വിമര്‍ശകര്‍ക്കുണ്ട്.

അയ്യപ്പന്റെ പേരുപറയാന്‍ പറ്റാത്ത സാഹചര്യം കേരളത്തിലുണ്ടെന്ന മോദിയുടെ പ്രസ്താവന കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കുള്ള മറുപടിയാണ്. ശബരിമലയുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണുണ്ടായതെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ ബിജെപിക്കും അവകാശമുണ്ട്. ശബരിമല പ്രശ്‌നത്തില്‍ ആയിരക്കണക്കിനാളുകളെ കള്ളക്കേസില്‍ കുരുക്കി ജയിലിലടച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ തെമ്മാടിത്തങ്ങള്‍ തുറന്നുകാണിക്കുക തന്നെ ചെയ്യും. അതിന് ഏതെങ്കിലും ചട്ടങ്ങള്‍ വിലങ്ങുതടിയാകുമെന്ന് തോന്നുന്നില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെല്ലാം ആര്‍എസ്എസുകാരാണെന്നാണ് സിപിഎമ്മിന്റെ ന്യായം.

ശബരിമല കര്‍മ്മസമിതി ആര്‍എസ്എസിന്റെ കര്‍മസമിതിയാണ്. ചിദാനന്ദപുരി സന്ന്യാസിയല്ല. വേഷം കെട്ടിയ ആര്‍എസ്എസുകാരനാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ കണ്ടെത്തിയിരിക്കുന്നത്. വിഷലിപ്തമായ വര്‍ഗീയ പ്രചാരണമാണ് ഈ സ്വാമി കേരളത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്നതത്രെ. ചിദാനന്ദപുരി കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ആധ്യാത്മിക ആചാര്യനാണ്. ആര്‍എസ്എസുകാരന്‍ സന്ന്യാസിയാകുന്നതിനും സന്ന്യാസി ആര്‍എസ്എസ് ആകുന്നതിനും ഇവിടെ ഒരു വിലക്കുമില്ല. സിപിഎം സെക്രട്ടറിയുടെ ഈ ഉമ്മാക്കി കൊണ്ടൊന്നും സര്‍ക്കാരിനെതിരായ വിമര്‍ശനം തടയാമെന്ന് നോക്കേണ്ട. ആഘോഷവേളയില്‍ വിഷം കലക്കി സന്തോഷിക്കുന്നവര്‍ക്ക് വോട്ടെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.