കൊച്ചി: ആചാരാനുഷ്ഠാനങ്ങള്‍ ഉള്‍പ്പെട്ട സംസ്കാരത്തെ മാനിക്കുന്നവരും സംരക്ഷിക്കുന്നവരുമാകണം ഭരണകര്ത്താക്കളാകേണ്ടതെന്ന് എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന്.
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഭാരത സംസ്കാരത്തിന് പോറല്‍ പോലുമേല്ക്കരുതെന്ന് നിരബന്ധമുള്ളവരാകണം ജനപ്രതിനിധികള്‍. എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രചരണാര്‍ത്ഥം മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്തിയ റോഡ്ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
തനിക്ക് കക്ഷി രാഷ്ട്രീയമില്ല. രാഷ്ട്ര ബോധമാണുള്ളത്.മാനവികതയിലൂന്നിയ ഭാരതീയതയാണത്.അതുകൊണ്ടു തന്നെ ഇങ്ങനെയുള്ളവര്‍ ഭരിക്കണമെന്ന വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഒരാള്‍ അപരന്റെ കൊലയാളിയല്ല, കാവലാളാകുന്ന സാമൂഹ്യ പരിസരമാണ് വേണ്ടത്.
പരസ്പര വിശ്വാസത്തിന്റെ അഭാവത്തില്‍ ഇന്ന് സമൂഹങ്ങള്‍ ഇല്ലാതായെന്നും ആള്‍ക്കൂട്ടങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ശ്രീകുമാരി രാമചന്ദ്രന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: