കൊച്ചി: അവധി, ആഘോഷം, തെരഞ്ഞെടുപ്പിനു മുമ്പ് ഇനി മൂന്നു പ്രവൃത്തിദിനങ്ങള്‍ മാത്രം, അങ്ങനെ സ്കൂള്‍ അവധിക്കാലം ആസൂത്രണം ചെയ്യുകയാണ് ജോലിക്കാര്‍. വേനല്‍ ചൂടില്‍ പുറത്തിറങ്ങാതെ വീട്ടിലിരുന്ന് വിഷുവും ഈസ്റ്ററുമുള്പ്പെടെ ആഘോഷിക്കാനാണ് പലര്‍ക്കും പദ്ധതി. തെരഞ്ഞെടുപ്പുചുടില് സ്ഥാനാര്‍ഥികളോ വോട്ടര്‍മാരെ വീട്ടില്പിടികൂടാമല്ലോ എന്ന ആസൂത്രണത്തിലും.
കൊടുംചുടിന്റെ പേരു പറഞ്ഞ് വോട്ടുതേടാതെയിരുന്നാല് പ്രചാരണം മോശമായെന്നാവും പ്രചാരണം, വീടുകള്‍ കയറിയിറങ്ങിയാലും കാണാത്തവരെ ഒന്നിച്ചു കിട്ടുന്ന വേളകളാണ് പൊതു നിരത്തുകള്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളും കമ്പനികളും മറ്റും പിരിയുമ്പോള്‍ കണ്ടുമുട്ടാമെന്ന കണക്കുകൂട്ടലുകളാണ്. പക്ഷേ, ഇത്തവണ ചുട് പലതിനും സമ്മതിച്ചില്ലല്ലോ. അപ്പോള്‍ അവധിക്ക് വീടുകളില്‍ വോട്ടര്‍മാരെ കിട്ടുന്നതിന്റെ ആഹ്ലാദത്തിലാണ് സ്ഥാനാര്‍ഥികള്‍.
വരും ദിവസങ്ങളില്‍ വീടുകള്‍ സമ്പര്‍ക്കം ചെയ്ത് പരമാവധി വോട്ടര്‍മാരെ കാണാനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രചാരണ പരിപാടി നിയന്ത്രിക്കുന്നവരുടെ ആസൂത്രണം. വീടുകളും കോളനികളും ഫ്ളാറ്റുകളും കയറിയിറങ്ങുക. ആചാര വിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നാളുകളാണ് വരുന്നത്. വിശ്വാസികള്‍ക്കൊപ്പം ആശ്വാസമായി എത്തുക, അതാണ് അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കാതെ നോക്കുക, അതിനുള്ള തന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
ഫ്ളാറ്റുകള്‍ കേന്ദ്രമാക്കി സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിപാടികളും ഈ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കണം. പെസഹാ വ്യാഴം, ദുഃഖവെള്ളി, ഇൗസ്റ്റര്‍ ദിവസങ്ങളില്‍ വിശ്വാസികളായ വോട്ടര്‍മാരുടെ ആരാധനാ വിശ്വാസങ്ങള്‍ക്ക് അലോസരമുണ്ടാക്കാതെ എങ്ങനെ പ്രചാരണം നടത്താമെന്നത് സ്ഥാനാര്‍ഥികളുടെ വെല്ലുവിളിതന്നെയാണെന്ന് മൂന്ന് പ്രധാന സ്ഥാനാര്‍ഥികളുടേയും പ്രചാരണം നിയന്ത്രിക്കുന്നവര്‍ പറയുന്നു. വിഷുവിനും ഈസ്റ്ററിനും എതിര്‍സ്ഥാനാര്‍ഥികളെ അതിശയിപ്പിക്കുന്ന പ്രചാരണ തന്ത്രം പുറത്തെടുക്കുമെന്നാണ് കണ്ണന്താനത്തിന്റെ ഒപ്പമുള്ളവര്‍ പറയുന്നത്.
ഓശാന ഞായറാണ് ഇന്ന്. നാളെ വിഷുവും. കേരളത്തിനൊപ്പവും കേരളീയരുടെ വിശ്വാസവും ആചാരവും സംരക്ഷിക്കാനും ഒപ്പമുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിഷു-ഈസ്റ്റര്‍ ആഘോഷിക്കുന്നവര്ക്കെല്ലാമുള്ള സന്ദേശമാണ്, അത് വിശ്വാസങ്ങള്‍ തടയുന്നവരേയും തകര്‍ക്കുന്നവരേയും തിരിച്ചറിയാനുള്ള അവസരുമാണെന്ന് എന്‍ഡിഎ അനുഭാവികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: