പെരുമ്പാവൂര്‍: കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളിലും മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്ത്ഥികള്ക്കായി് പ്രചാരണം നടത്താന്‍ സിഐടിയു അച്ചടിച്ചിറക്കിയ മാസികകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്ന് പിടിച്ചെടുത്തു.
പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ സ്റ്റേഷന് മാസ്റ്ററുടെ ഓഫീസില്‍ മേശയ്ക്കടിയില്‍, പല കെട്ടുകളാക്കി രഹസ്യമായി സൂക്ഷിച്ചിരുന്ന 114 മാസികകളാണ് വ്യാഴാഴ്ച രാത്രിയില്‍ പിടിച്ചെടുത്തത്. ഫ്ളയിങ് സ്ക്വാഡ് സംഘമാണ് പിടിച്ചെടുത്തത്. പെരുമ്പാവൂരിലെ ബിഎംഎസ്, ബിജെപി നേതാക്കളാണ് ഈ വിവരം പുറത്തറിയിച്ചത്. ഇവര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് രാത്രി പരിശോധന നടത്തുകയായിരുന്നു.
ഈ സമയം കോടനാട് സ്വദേശി സുരേന്ദ്രനായിരുന്നു സ്റ്റേഷന് മാസ്റ്ററുടെ ചുമതലയില്‍ ഉണ്ടായിരുന്നത്. ഒരു വിഭാഗത്തിന് വേണ്ടി മാത്രം വോട്ടഭ്യര്‍ത്ഥിക്കുന്ന മാസികകള്‍ സര്‍ക്കാര്‍ ഓഫീസില്‍ സൂക്ഷിച്ച് വിതരണം ചെയ്യുന്നത് ചട്ടലംഘനമായതിനാല്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ തന്നെ ചാലക്കുടി മണ്ഡലത്തിലെ ഇലക്ഷന് കമ്മീഷ്ണറുടെ ചുമതലയുള്ള എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ഏല്യാമ്മ ജോണ്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ചുമതലയുള്ള ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ.വി. അജി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: