കൊച്ചി: മുന്‍ ഡിജിപി, ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിനെതിരേ ശക്തമായി പ്രതികരിക്കുന്നു. ഈ ഇരുട്ടിന് ആരാണ് ഉത്തരവാദി എന്ന പേരില്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രസിദ്ധം ചെയ്ത വീഡിയോയില്‍ ഇങ്ങനെ പറയുന്നു: ഡാമില്‍ വെള്ളം നിറഞ്ഞാല്‍ മുങ്ങിമരിക്കും, ഡാമില്‍ വെള്ളമില്ലെങ്കില്‍ വെന്ത്മരിക്കും. ”ഇരുട്ടില്‍ മെഴുതിരി കത്തിച്ച് ജേക്കബ് തോമസ് പറയുന്നതാണ് ദൃശ്യം.
വെട്ടത്തില്‍ പറയാന്‍ കരുതിയതാണ്. പക്ഷേ, കരണ്ടില്ല. കെഎസ്ഇബിയില്‍ അന്വേഷിച്ചിട്ട് ഒരു പ്രയോജനവുമില്ല. അതുകൊണ്ടാണ് മെഴുതിരിയുടെ വെട്ടത്തില്‍ പറയുന്നത്. ചിലര്‍ പറയുന്നു ഡാമില്‍ വെള്ളമില്ലാത്തതുകൊണ്ടാണെന്ന്. ഡാമില്‍ വെള്ളം നിറഞ്ഞാല്‍ മുങ്ങിച്ചാകും.
ഡാമില്‍ വെള്ളമില്ലെങ്കില്‍ വെന്തുചാകും. നമുക്ക് ഏറെ അതോറിറ്റികളുണ്ട്. അവ മര്യാദയ്ക്ക് പണിയെടുത്തിരുന്നെങ്കില്‍ നമുക്ക് ഈ ഗതിവരുമായിരുന്നോ? ചിന്തിക്കണം, ആരാണ് ഉത്തരവാദികള്‍. അല്ലെങ്കില്‍ നമുക്ക് ഇരുട്ടിലേക്ക് പോകേണ്ടിവരും,” വീഡിയോ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: