കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് അതീവ സുരക്ഷയുള്ള ദേശീയ ആയുധ സംഭരണശാലയുടെ അടുത്തായിരുന്നെന്ന് റിപ്പോര്‍ട്ട്. പ്രതികള്‍ ഒരാഴ്ചയോളം ഇവിടെ താമസിച്ചുവെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്ത്തശേഷമുള്ള ബുള്ളറ്റിന്റെ കാലി കെയ്സും ഹെല്‍മറ്റും കൈയ്യുറകളും പ്രതികള്‍ ആയുധ സംഭരണ ശാലയ്ക്ക് സമീപത്തായാണ് ഉപേക്ഷിച്ചത്. കേസില്‍ അറസ്റ്റിലായ വിപിനേയും ബിലാലിനെയും പോലീസ് ഒളിസങ്കേതത്തിലെത്തിച്ച് തെളിവെടുത്തിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പുണ്ടായത്. ഇതിനെ തുടര്‍ന്ന് വെടിവെച്ചത് തന്റെ ആള്‍ക്കാരാണെന്ന വിധത്തില്‍ രവി പൂജാരിയുടെ ഫോണ്‍ സന്ദേശവും പിന്നാലെ വന്നിരുന്നു. 30,000 രൂപയ്ക്കാണ് പ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: