തിരുവനന്തപുരം: അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ചെറുത്തുനില്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍ പറഞ്ഞു. 2018 ലെ ഹര്‍ത്താലുകള്‍ക്ക് കേസുകള്‍ എടുക്കാതെ 2019ലെ ഹര്‍ത്താലില്‍ മാത്രമാണ് സര്‍ക്കാര്‍ കേസുകള്‍ എടുത്തത്. വോട്ട് കുത്താനുള്ള യന്ത്രങ്ങള്‍ മാത്രമാണ് വിശ്വാസികളെന്നും ശശികല ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശബരിമല കര്‍മ്മ സമിതിയുടെ നാമജപയജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
തീര്‍ത്ഥ പാദ മണ്ഡപം ഏറ്റെടുക്കുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയാല്‍ പ്രക്ഷോഭ പരിപാടിയുമായി ശബരിമല കര്‍മ്മ സമിതി തെരുവില്‍ ഇറങ്ങും. ശബരിമല പ്രക്ഷോഭത്തില്‍ ഒപ്പം നിന്നവരുടെ കൂടെ ഞങ്ങള്‍ ഉണ്ടെന്നും ശശികല ടീച്ചര്‍ പറഞ്ഞു. അയ്യപ്പഭക്തര്‍ക്കെതിരെ പോലിസ് കള്ളക്കേസ് എടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ശബരിമല കര്‍മ്മ സമിതി സെക്രട്ടറിയേറ്റ് പടിക്കല്‍ നാമജപ യജ്ഞം സംഘടിപ്പിക്കുന്നത്. പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് പ്രതിഷേധത്തില്‍ അണിനിരക്കുന്നത്.
ശബരിമല കര്‍മ്മ സമിതി മുഖ്യ രക്ഷാധികാരി സ്വാമി ചിദാനന്ദപുരി യജ്ഞം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: