തിരുവനന്തപുരം : കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേ ശബരിമല എന്ന വാക്ക് എവിടെയും പരാമര്‍ശിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഈ ശൈലി എല്ലാവരും മാതൃകയാകണമെന്നും മീണ പറഞ്ഞു.
പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്. പെരുമാറ്റചട്ടത്തിന് ചില ലക്ഷ്മണ രേഖയുണ്ടെന്നും അത് എല്ലാവരും പാലിക്കണമെന്നും പറഞ്ഞ മീണ ഇത് കടന്നാല്‍ നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്കി.
കാസര്‍കോട്, തൃശ്ശൂര്‍, കൊല്ലം കളക്ടര്‍മാര്‍ക്ക് ലഭിച്ച പെരുമാറ്റ ചട്ടലംഘന പരാതികളില്‍ അവര്‍ക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: