തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നാമ ജപവുമായി ഭക്തർ വീണ്ടും തെരുവിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിൽ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നാമജപ യജ്ഞം ആരംഭിച്ചു. അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയും സംഘടനയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ നിയമവിരുദ്ധമായി തടസ്സപ്പെടുത്തുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടികള്‍ക്കെതിരെയാണ് യജ്ഞം.
സന്യാസിവാര്യന്മാരും ഹൈന്ദവ സംഘടനാ നേതാക്കളും നാമ ജപത്തിൽ പങ്കെടുക്കുന്നു. ആചാര ലംഘനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന്റെ പേരിൽ വൈരാഗ്യബുദ്ധിയോടെയാണ് സർക്കാർ അയ്യപ്പഭക്തർക്കെതിരെയും ഹിന്ദു സംഘടനാ നേതാക്കൾക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പിഡിപിപി ആക്ട് ചുമതി വൻ തുകകൾ പിഴ അടപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കർമ്മസമിതി പ്രവർത്തകർക്ക് നേരേയും പോലീസ് കള്ള കേസുകൾ ചുമത്താൻ തുടങ്ങിയത്. ഇതിൽ പ്രതിഷേധിച്ചാണ് നാമജപവുമായി ഭക്തർ വീണ്ടും തേരുവിലേക്കിറങ്ങുന്നത്.
ശബരിമല കർമ്മസമിതി നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് സെക്രട്ടറിയെറ്റിന് മുന്നിലെ നാമ ജപ യജ്ഞം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: