കോഴിക്കോട്: ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭം നയിച്ചതിന്റെ പേരില്‍ ഇടതുസര്‍ക്കാരും പോലീസും നടത്തിയ വേട്ടയാടലും ജയിലിലടയ്ക്കലും അഭിമാന ത്തോടെയാണ് ഏറ്റുവാങ്ങിയതെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ. കെ.പി. പ്രകാശ്ബാബു. ജയില്‍മോചിതനായി കോഴിക്കോട്ടെത്തിയപ്പോള്‍ നല്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശബരിമല ആചാരസംരക്ഷണ പ്രക്ഷോഭം നയിച്ചതിന്റെ പേരിലും നിയമന നിരോധനം നടപ്പാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരിലുമാണ് കള്ളക്കേസ് ചുമത്തി ജയിലിലടച്ചത്. അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് വേണ്ടിയും കോടിക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് വേണ്ടിയുമായിരുന്നു ഈ പ്രക്ഷോഭങ്ങള്‍. ഒരേദിവസം ആറന്മുള കോടതിയിലും കണ്ണൂര്‍ കോടതിയിലും ഹാജരാക്കാനും റിമാന്‍ഡ് കാലാവധി നീട്ടാനും ശ്രമമുണ്ടായി.
ജയിലിലിട്ട് തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമമാണ് നടത്തിയത്. ശബരിമലയിലെ ആചാരസംരക്ഷണത്തിന് ഭരണഘടനാപരമായ ഉറപ്പുനല്‍കുമെന്ന ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനം താനുള്‍പ്പെടെ ആചാര സംരക്ഷണത്തിനായി പോരാടിയവര്‍ക്കും കോടിക്കണക്കിന് വിശ്വാസികള്‍ക്കും പിന്തുണ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: