കോട്ടയം: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്ന സ്ത്രീകളുടെ ചിത്രം പാലക്കാട് ലോക്സഭാ സീറ്റില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ്.
പത്തനംതിട്ട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ സ്വീകരിക്കാനെത്തിയ സ്ത്രീകളുടെ ചിത്രമാണ് പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി എം.ബി. രാജേഷിനായി ഉപയോഗിച്ചിരിക്കുന്നത്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ പള്ളിക്കത്തോട് പഞ്ചായത്തിലെ ഇളമ്പള്ളിയില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണത്തിന്റെ ചിത്രമാണ് സിപിഎം പ്രവര്ത്തകന് ‘ബെഞ്ചമിന്‍ ഫിലിപ്പ് ട്രൂതിങ്കേഴ്സ്’ എന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സ്വീകരണം.
”ഇതൊക്കെ കാണുമ്പോള്‍ സംഘികള്‍ക്കും കൊങ്ങികള്‍ക്കും കുരുപൊട്ടും” എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇളമ്പള്ളിയിലെ സ്വീകരണത്തിന്റെ ചിത്രത്തിന് താഴെ സഖാവ് എം.ബി. രാജേഷിന്റെ പ്രചാരണ പരിപാടിക്കിടെ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ സ്ത്രീകള്‍ എന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. അതിന് താഴെയായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. രാജേഷിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്. വ്യാജ പോസ്റ്റ് ഇതിനോടകം നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ചിത്രത്തില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ ബന്ധുക്കളാണ് നവമാധ്യമങ്ങളില്‍ പ്രചരിച്ച പൊള്ളത്തരം പുറത്തുകൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: