കൊച്ചി: ഭാര്യ രശ്മിയെ വധിച്ചെന്ന കേസില്‍, സോളാര്‍ കേസുകളിലെ വിവാദ വ്യവസായി ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. കുറ്റക്കാരെന്ന് തെളിയിക്കാനുള്ള വ്യക്തമായ തെളിവുകളില്ലെന്നു പറഞ്ഞ കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഇരുവരെയും വിട്ടയച്ചത്.
രശ്മിയെ വധിച്ച കേസില്‍ വിചാരണക്കോടതി ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും രാജമ്മാളിന് സ്ത്രീധന പീഡനക്കേസിലെ പരമാവധി ശിക്ഷയായ മൂന്നു വര്‍ഷം തടവും 50000 രൂപ പിഴയും വിധിച്ചിരുന്നു. ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
സോളര്‍ കേസുകളുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണന് അറസ്റ്റിലായതോടെയാണ് ഭാര്യയെ വധിച്ച കേസും ചൂടും പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: