കൊച്ചി : ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ശബരിമല കര്‍മ്മ സമിതി അധ്യക്ഷ കെ.പി ശശികല ടീച്ചറെ സന്നിധാനത്ത് അറസ്റ്റ് ചെയ്തതില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി.അറസ്റ്റ് അന്യായമായിരുന്നുവെന്ന് കാട്ടി ശശികല ടീച്ചര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ആഭ്യന്തര വകുപ്പ് സെക്രട്ടറി,ഡിജിപി,എറണാകുളം റേഞ്ച് ഐ ജി,പത്തനംതിട്ട ജില്ലാ കളക്ടര്‍,ജില്ലാ പൊലീസ് മേധാവി എന്നിവരോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.നവംബര്‍ 17 നാണ് ഇരുമുടിക്കെട്ടേന്തി മല ചവിട്ടാനെത്തിയ ശശികല ടീച്ചറേയും പട്ടിക ജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി സുധീറിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ ചെറുക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുകയും അവരെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസ് എടുത്ത് അറസ്റ്റു ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ശശികല ടീച്ചറുടെ അറസ്റ്റും. കൊച്ചു മകന്റെ ചോറൂണിന് എത്തിയ ശശികലടീച്ചറെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്ത് വലിച്ചിഴച്ചതും വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: