ന്യൂദല്‍ഹി : പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍ഐഎ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്. ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് അശോക് മേനോന് എന്നിവരങ്ങുന്ന ഡിവിഷന് ബഞ്ചിന്റേതാണ് ഈ ഉത്തരവ്.
ഈരാറ്റുപേട്ട സ്വദേശി ഹാരിസ് എന്ന് വിളിപ്പേരുള്ള പി. എ. ഷാദുലി, അബ്ദുള്‍ റസീഖ്, അന്‍സാര്‍ നദ്വി, നിസുമോന്‍ എന്ന് വിളിക്കുന്ന നിസാമുദ്ദീന്‍, ഷമ്മി എന്നറിയപ്പെടുന്ന ഷമ്മാസ് എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്.
അതിനിടെ വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെ എന്‍ഐഎ നല്കിയ അപ്പീല്‍ കോടതി തള്ളി. കേസിലെ മുഖ്യ പ്രതികളായ
റസീഖിനും ഷാദുലിക്കും 14 വര്‍ഷം തടവ് ശിക്ഷയും, മറ്റുള്ളവര്‍ക്ക് 12 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ്വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി എ ഷാദുലി, നിസാമുദ്ദീന്‍, ഷംനാസ് എന്നിവര്‍ക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: