പറവൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിയില്‍ വിതരണം ചെയ്ത സിഐടിയു ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന് മുഖപത്രം തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഓഫീസര്‍ പിടിച്ചെടുത്തു.
വ്യാഴാഴ്ച മൂന്ന് മണിയോടെയായിരുന്നു പറവൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സിഐടിയു യൂണിയനില്‍പ്പെട്ട ജീവനക്കാര്‍ ബസുകളില്‍ മാസിക വിതരണം ചെയ്തത്. എന്‍ഡിഎ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും, ബിജെപി ടൗണ്‍ പ്രസിഡന്റ് അഡ്വ: വി വിശ്വനാഥമേനോന് തെരഞ്ഞെടുപ്പ് പരാതിപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഡ്യൂട്ടി ഓഫീസര്‍ മാസിക വിതരണം ചെയ്തവരെ പിടികൂടാനെത്തി. എന്നാല്‍ അവര്‍ രക്ഷപ്പെട്ടു.
ഇതോടെ ഓഫീസ് റെയ്ഡ് ചെയ്ത് രഹസ്യമായി സൂക്ഷിച്ചിരുന്ന മാസികകള്‍ പിടിച്ചെടുത്തു. ഹൃദയമുദ്ര ചാര്‍ത്തേണ്ടത് ആര്‍ക്ക് എന്ന ചോദ്യചിഹ്നവും 50 പേജുള്ള മാസികയില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ള ലേഖനങ്ങളും പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തിലുള്ള കര്ട്ടൂണുകളുമാണുള്ളത്. കെഎസ്ആര്‍ടിസി അധികൃതരുടെ ഒത്താശയോടെ സിഐടിയു പ്രവര്‍ത്തകരാണ് മാസിക വിതരണത്തിന് പിന്നിലെന്നാരോപിച്ച് എന്‍ഡിഎ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: