തിരുവനന്തപുരം : പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പോലീസുകാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കണമെന്ന ഡിജിപി ലോക്നാഥ് ബെഹറയുടെ നിര്‍ദ്ദേശം വിവാദത്തില്‍. ഇതിലൂടെ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പോലീസുകാരില്‍ തന്നെ ഓരു വിഭാഗമാണ് ബെഹ്റയുടെ നിര്‍ദ്ദേശത്തിനെതിരെ രംഗതെത്തിയിരിക്കുന്നത്.
ബെഹറയുടെ സര്‍ക്കുലര്‍ പ്രകാരം ഓരോ യൂണിറ്റിലേയും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിന്ന പോലീസുകാരുടെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായി നല്‍കണം. എന്നാല്‍ ഇത് പോസ്റ്റല്‍ വോട്ട് അട്ടിമറിക്കുന്നതിനും, ആര്‍ക്കാണ് വോട്ട് ചെയ്തെന്ന് മനസ്സിലാക്കുന്നതിനുമാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സാധാരണരീതിയില്‍ വിവരങ്ങള്‍ ശേഖരിക്കാറുണ്ടെങ്കിലും പൂര്‍ണ്ണ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ല. അതേസമയം വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് അധികൃതര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: