തിരുവനന്തപുരം : മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന് വിജിലന്‍സ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണ് വിജിലന്‍സിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട എഫ്ഐആര്‍ തിരുവന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ഇതുപ്രകാരം ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ 19 കോടി രൂപയ്ക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയതെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. അതിന് സര്‍ക്കാര്‍ അനുമതി ഉണ്ടായിരുന്നില്ല. ഈ ഇനത്തില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: