കോഴിക്കോട് : ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ എത്തും. കോഴിക്കോട് കടപ്പുറത്ത് വൈകീട്ട് നടക്കുന്ന വിജയ് സങ്കല്പ്പ റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ബീച്ചില്‍ ഒരുക്കിയിരിക്കുന്നത്.
പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങുന്നത്. സുരക്ഷയ്ക്കായി പത്ത് എസ്പിമാര്, അഞ്ച് അഡീഷണല്‍ എസ്പിമാര്, 30 ഡിവൈഎസ്പിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 150 വനിതാപൊലീസ് ഉള്‍പ്പെടെ രണ്ടായിരം പൊലീസുകാരെ വിന്യസിക്കും.
വൈകിട്ട് 6.40 നാണ് ബീച്ചിലെത്തുക.പരിപാടിക്ക് രണ്ടുലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസര്‍കോഡ് മുതല്‍ പാലക്കാട് വരെയുള്ള സ്ഥാനാര്‍ത്ഥികളെ അണിനിരത്തി വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.
അമ്പതിനായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളുള്ള വേദിയാണ് കോഴിക്കോട് സജ്ജീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള നേതാക്കളായ നിര്മല്സുരാനയും സത്യകുമാറും പരിപാടികള്‍ വിലയിരുത്താന്‍ നേരത്തെ എത്തിയിട്ടുണ്ട്. ശ്ബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചശേഷം പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടി കൂടിയാകും ഇത്. സമ്മേളനത്തിന് ശേഷം ഏഴരയോടെ പ്രധാനമന്ത്രി മധുരയിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: